ഷൈമോൻ തോട്ടുങ്കൽ
സ്റ്റാഫോർഡ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി . രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നും ,പ്രൊപ്പോസഡ് മിഷനുകളിൽ നിന്നും ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത കലോത്സവം രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായി , രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . ബൈബിൾ കലോത്സവത്തിലൂടെയാണ് രൂപതയുടെ സൗന്ദര്യം പങ്കെടുക്കുന്നവർക്കും , മറ്റുള്ളവർക്കും ദൃശ്യമാകുന്നത് .
സൗന്ദര്യത്തിന്റെ വഴിയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് ബൈബിൾ കലോത്സവത്തിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത് .അതുപോലെ തന്നെ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഇടയാക്കണം . തിരു വചനത്തിന്റെ സന്ദേശം ചിന്തയിലും , പ്രവർത്തനനത്തിലും നിഴലിക്കാൻ അത് സഹായകമാകും . കലയും സാഹിത്യവും ഒക്കെ വചന പ്രഘോഷണത്തിന്റെ വേദികളായി മാറണം . ഉത്‌ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
ഇടവക റീജിയണൽ തലങ്ങളിൽ മത്സരിച്ച അയ്യായിരത്തിൽ പരം ആളുകളിൽ നിന്നും വിജയിച്ച ആയിരത്തിൽ പരം ആളുകളാണ് രൂപതാ തല മത്സരങ്ങളിൽ പങ്കെടുത്തത് , രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വെരി റെവ. ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് . ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ. ജോർജ് എട്ടു പറ , റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , ബൈബിൾ അപ്പോസ്റ്റലേറ്റ് കോർഡിനേറ്റർ ആന്റണി മാത്യു , എന്നിവർ പ്രസംഗിച്ചു ,പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ജോയിന്റ് കോഡിനേറ്റേഴ്‌സ് ആയ ജോൺ കുരിയൻ , മർഫി തോമസ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങളായ സിജി സെബാസ്റ്റ്യൻ , സുദീപ് ജോസഫ് . അനീറ്റ ഫിലിപ്പ് . ജോർജ് പൈലി , ജിമ്മിച്ചൻ ജോർജ് ,നിഷ ജോസ് സെബാസ്റ്റ്യൻ ,ഷാജു ജോസഫ് , തോമസ് കൊട്ടുകാപ്പള്ളി , ടോണി ജോസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ച് നേതൃത്വം നൽകി
Leave a Reply