സിനിമാലോകത്തേക്ക് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് അനുശ്രീ. ലാല്‍ ജോസിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ കിട്ടുന്ന സമ്മാനം .ഒരിക്കല്‍ ലാല്‍ ജോസ് ചോദിച്ചു. ഷോയില്‍ ജയിച്ചാലും ഞാന്‍ നിന്നെ നായികയാക്കിയില്ലെങ്കിലോ എന്ന്. ആ ചോദ്യത്തിന് അനുശ്രീയുടെ ഉത്തരം ലാല്‍ജോസിനെ പോലും ഞെട്ടിച്ചു കളഞ്ഞു. സാര്‍ മാത്രമല്ലല്ലോ ഷോ കാണുന്നത്. ഏതെങ്കിലും സംവിധായകന്‍ വിളിച്ചോളുമെന്നായിരുന്നു അനുശ്രീയുടെ മറുപടി. തര്‍ക്കുത്തരം പറഞ്ഞു ശീലിച്ചു പോയതുകൊണ്ടാണ് പെട്ടന്ന് അങ്ങനെ പറഞ്ഞു പോയതെന്ന് താരം പറയുന്നു. അനുശ്രീയുടെ മറുപടിയെല്ലാവരെയും ആദ്യം ഞെട്ടിച്ചെങ്കിലും തമാശയായി തന്നെ എടുത്തു. ലാല്‍ ജോസിന്റെ തന്നെ തമിഴ് സിനിമയിലേയ്ക്കാണു സെലക്ട് ചെയ്തത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല. പിന്നെയും കുറെ നാള്‍ കഴിഞ്ഞാണ് ഡയമണ്ട് നെക് ലേസിലേയ്ക്കു വിളിച്ചത്. പിന്നെ ലെഫ് റ്റ് റൈറ്റ് ലെഫ് റ്റ്, റെഡ് വൈന്‍, തുടങ്ങിയ പ്രേക്ഷകര്‍ ഏറ്റെടുത്ത പല സിനിമകളുടെയും ഭാഗമായി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം വ്യക്തമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ