ബാബു ജോസഫ്

ബര്‍മിങ്ഹാം. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പിന്റെ നേതൃത്വത്തില്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ ടീനേജ് പ്രായം മുതലുള്ള കുട്ടികള്‍ക്കായി ഇത്തവണയും പ്രത്യേക പ്രോഗ്രാമുകള്‍. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു. നേരിന്റെ പാതയില്‍ നേര്‍വഴികാട്ടാന്‍ ഇത്തവണ ‘ഡിസ്‌കവര്‍ ദ ഹൈവേ’ എന്ന പ്രത്യേക പ്രോഗ്രാമുമായി ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പ് ടീന്‍സ്‌ഫോര്‍ കിങ്ഡം ടീമും ഒരുങ്ങുകയാണ്.

പ്രത്യേക സേക്രഡ് ഡ്രാമ, ലൈവ് മ്യൂസിക് എന്നിവയിലൂടെ മനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് കുമ്പസാരമെന്ന കൂദാശയുടെ അനുഭവത്തിലൂടെ നയിക്കപ്പെടുന്ന, അസാധ്യങ്ങള്‍ സാധ്യമായ അനുഭവ സാക്ഷ്യങ്ങള്‍ ഇടകലര്‍ന്ന, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഉള്‍പ്പെടുന്ന, രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേകബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. കുമ്പസാരത്തിനൊപ്പം സ്പിരിച്വല്‍ ഷെയറിങ്ങിനും കുട്ടികള്‍ക്ക് സൗകര്യമുണ്ടായിരിക്കും. ഫാ.സോജി ഓലിക്കലിനൊപ്പം പോളണ്ടില്‍ നിന്നുമുള്ള വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.പിയോട്ടര്‍ പ്രിസകിയൊവിക്‌സ്, യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകനും വാഗ്മിയുമായ ജോണ്‍ ഹെസ്‌കെത്ത് എന്നിവരും കുട്ടികള്‍ക്കുള്ള വിവിധ ശുശ്രൂഷകള്‍ നയിക്കും. സീറോ മലങ്കര സഭ യുകെ കോ ഓര്‍ഡിനേറ്റര്‍ റവ.ഫാ.തോമസ് മടുക്കുംമൂട്ടില്‍, പ്രമുഖ ശുശ്രൂഷകന്‍ ഡോ.ജോണ്‍ ഡി എന്നിവരും 10ന് നടക്കുന്നശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ശുശ്രൂഷകളിലേക്ക് സെഹിയോന്‍ കുടുംബം മുഴുവനാളുകളെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു.07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധപ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു അബ്രഹാം ?07859 890267?