ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ കോവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടനിലെ സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടിട്ടും ജനങ്ങളുടെ ജീവിതതൃപ്തിയിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന കാണിക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ വ്യക്തിഗത ക്ഷേമ സർവേ പ്രകാരം, ശരാശരി ജീവിതതൃപ്തി കോവിഡ് മുമ്പുണ്ടായിരുന്ന ഉയർന്ന നിലയിൽ എത്താനായിട്ടില്ലന്ന വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത് . 2021 മുതൽ വ്യക്തിപരമായി ജിഡിപി ഉയർന്നെങ്കിലും 2025-ലെ മൂന്നും നാലും പാദങ്ങളിൽ ജിഡിപി ഓരോ വ്യക്തിക്കും കുറവായിരുന്നു . ഇതോടൊപ്പം സർക്കാരിനോടുള്ള വിശ്വാസവും താഴ്ന്ന നിലയിൽ തന്നെയാണ്. 2025 ഡിസംബർ മുതൽ 2026 ജനുവരി വരെ ഗ്രേറ്റ് ബ്രിട്ടനിലെ വെറും 21.9% മുതിർന്നവരാണ് സർക്കാരിൽ വിശ്വാസം പ്രകടിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് കാലഘട്ടമായ 2020 – 21ൽ ജീവിതത്തിൽ അതൃപ്തി രേഖപ്പെടുത്തിയവരുടെ എണ്ണം കുത്തനെ ഉയർന്നു. 2021 ആദ്യ മൂന്ന് മാസങ്ങളിൽ 16 വയസിന് മുകളിലുള്ളവരിൽ 6.4% പേർ ആണ് ജീവിതത്തിൽ ‘വളരെ അതൃപ്തി’യുണ്ടെന്ന് രേഖപ്പെടുത്തിയത് . ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. തുടർന്ന് ഈ നിരക്ക് കുറച്ച് കുറഞ്ഞെങ്കിലും ഏകദേശം 5% നിരക്കിൽ തന്നെ തുടരുകയാണ്. 2025 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 5.1% പേർ ഇപ്പോഴും വളരെ അതൃപ്തരാണെന്ന് ആണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് . 45 മുതൽ 64 വയസ്സ് വരെയുള്ളവരാണ് ഏറ്റവും കൂടുതൽ അസന്തുഷ്ടർ. 30-34 പ്രായക്കാർക്കിടയിലാണ് ഏറ്റവും കുറഞ്ഞ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ‘വളരെ ഉയർന്ന ജീവിതതൃപ്തി’ രേഖപ്പെടുത്തിയവരുടെ വിഹിതം 2024 ജൂലൈ-സെപ്റ്റംബർ കാലയളവിലെ 25.5%ൽ നിന്ന് 2025 അതേ കാലയളവിൽ 26.7% ആയി നേരിയ ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങളുടെ ആരോഗ്യസ്ഥിതിയിലും ഇടിവ് തുടരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ചൂണ്ടിക്കാട്ടുന്നു. 2020 അവസാനത്തിൽ 76% ആയിരുന്ന ‘നല്ല അല്ലെങ്കിൽ വളരെ നല്ല ആരോഗ്യസ്ഥിതി’ രേഖപ്പെടുത്തിയവരുടെ എണ്ണം 2025 അവസാന പാദത്തിൽ 70.9% ആയി കുറഞ്ഞു. മഹാമാരിക്ക് ശേഷമുള്ള സ്ഥിരമായ ആരോഗ്യ ഇടിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ദീർഘകാല അസുഖം മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങളും വർധിച്ചിരിക്കുകയാണ്. വിലക്കയറ്റം 3% ആയി കുറഞ്ഞതും പലിശനിരക്കുകൾ ക്രമേണ താഴ്ന്നതും ഉണ്ടായിട്ടും ഉപഭോക്തൃ ആത്മവിശ്വാസം മങ്ങിയ നിലയിലാണ്. ജിഎഫ്‌കെ നടത്തിയ സർവേയിൽ ഫെബ്രുവരിയിൽ ഉപഭോക്തൃ ആത്മവിശ്വാസം മൂന്ന് മാസത്തിനിടയിൽ ആദ്യമായി ഇടിഞ്ഞതായി കണ്ടെത്തി. വ്യക്തിഗത ധനകാര്യസ്ഥിതി, കടബാധ്യത, ഭാവിയിലെ സാമ്പത്തിക സാധ്യതകൾ, സേവിംഗ്സ് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതായും എസ് ആൻഡ് പി ഗ്ലോബൽ റിപ്പോർട്ട് ചെയ്തു.