ഡെര്‍ബി മലയാളി അസോസിയേഷന്റെ പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഈസ്റ്റര്‍-വിഷു ആഘോഷ പരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച ഏപ്രില്‍ ഇരുപത്തിയെട്ടാം തിയതി ടത്തപ്പെടുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ ഇടയിലേക്ക് കടന്നു വന്ന പുതിയ കുടുംബങ്ങളെ ഈ പരിപാടികളിലേക്ക് പ്രത്യേകമായി സ്വാഗതം ചെയ്യുകയും അസോസിയേഷനില്‍ അംഗത്വമെടുക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.

ആഘോഷ പരിപാടികള്‍ കൃത്യം 11 മണിക്ക് റോയ് കുട്ടനാട് അവതരിപ്പിക്കുന്ന മാജിക് ഷോയോട് കൂടി ആരംഭിക്കുന്നതാണ്. 12 .15 ന് പ്രസിഡന്റ് വില്‍സണ്‍ ബെന്നി ഭദ്രദീപം കൊളുത്തി പരിപാടികള്‍ ആരംഭിക്കുന്നതാണ്, 1ന് ഡെര്‍ബിയിലെ നര്‍ത്തകര്‍ ഒരുക്കുന്ന വിഷുക്കണി ഈസ്റ്റര്‍ ഡാന്‍സും അത് കഴിഞ്ഞാല്‍ ഉച്ചഭക്ഷണവും 2 മണിക്ക് ഡെര്‍ബി നാടക നിലയം അവതരിപ്പികൂന്നു ചക്കിക്കൊത്തചങ്കരന്‍ നാടകം ആരംഭിക്കും. സംഗീതത്തിന് മാറ്റൊലി കൂട്ടാന്‍ പ്രശസ്ത ഗായകന്‍ സാംഷീര്‍, ഗായികമാര്‍ ആരുഷിയും, ജിനു പണിക്കരും ഡെര്‍ബി മലയാളി അസോസിയേഷന്റെ ഗായകര്‍ക്കൊപ്പം അണിനിരക്കും.

തുടര്‍ന്ന് ഡെര്‍ബിയിലെ അംഗങ്ങളുടെ കലാപരിപാടികളും 6മണിയോടെ കൂടി അടുത്ത അടുത്ത ഭക്ഷണവും മ്യൂസിക്കല്‍ ഇവന്റും നടത്തപ്പെടും. ഡെര്‍ബിമലയാളി അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ ഹൃദയപൂര്‍വം ഡെര്‍ബിയിലെയും പരിസര പ്രദേശത്തുള്ള മലയാളികളെയും സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Praveen Damodar,

Secretary,

Dma