പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശാണ് ഊട്ടി വനിതാ പൊലീസിൻ്റെ പിടിയിലായത്.

സര്‍വകലാശാലാ അധികൃതരുമായി സ്വാധീനം ഉണ്ടെന്ന് പറഞ്ഞ് മാര്‍ക്ക് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനിയുമായി അടുത്തത്. പിന്നീട് സ്വകാര്യ ഹോട്ടലിലേക്ക് കൊണ്ടുപോയി മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹോട്ടല്‍ മുറിയില്‍ ഉണ്ടായ തര്‍ക്കം ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം വ്യക്തമായത്. പ്രതിക്ക് രണ്ട് വിവാഹം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരും കൂടെ താമസിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സമാന രീതിയില്‍ മറ്റ് വിദ്യാര്‍ഥിനികളെയും ഇയാള്‍ വലയിലാക്കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു.