ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഡൽഹിയിൽ ഡോക്ടർ ജീവനൊടുക്കി. ഡൽഹി നെബ് സരായി സ്വദേശിയായ രാജേന്ദ്ര സിംഗ് (52) ആണ് ജീവനൊടുക്കിയത്.
ഭരണകക്ഷി എംഎൽഎയും കൂട്ടാളിയും തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് രാജേന്ദ്ര സിംഗ് ജീവനൊടുക്കിയത്. വാട്ടർ ടാങ്കർ സർവീസ് നടത്തിവരുന്ന ഡോക്ടർ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. എംഎൽഎ പ്രകാശ് ജാർവലും ഇയാളുടെ കൂട്ടാളി കപിലുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഡോക്ടർ ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നു.
	
		

      
      



              
              
              




            
Leave a Reply