ഭർതൃ വീട്ടുകാരുടെ പീഡനം ആരോപിച്ച് യുവ അനസ്തേഷ്യോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ആല്‍വാല്‍ സ്വദേശിനിയായ ജയശ്രീയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും നടന്ന പീഡനത്തിനൊടുവിലാണ് യുവ ഡോക്ടർ ജീവനൊടുക്കിയത്.

അമിതമായ രീതിയിൽ ഗുളികൾ കഴിച്ചായിരുന്നു ആത്മഹത്യ.മരിക്കുന്നതിനു തൊട്ടുമുൻപ് ഭർത്താവിനോടും ഭർതൃ വീട്ടുകാരോടും ഫോണിൽ വിളിച്ച് പറഞ്ഞതിനു ശേഷമായിരുന്നു ആത്മഹത്യ.

ഗംഗിസേട്ടി കാര്‍ത്തിക് എന്നയാളുമായി 2015ലായിരുന്നു ജയശ്രീയുടെ വിവാഹം നടന്നത്. ചൈനയിൽ ഇരുവരും എം.ബി.ബി.എസ് പഠനത്തിനിടയിലാണ് പ്രണയത്തിലായത്. ഉയർന്ന ജാതിയായ നായിഡു സമുദായത്തിൽപ്പെട്ട കാർത്തിക്കും താരതമ്യേന താഴ്ന്ന ജാതിയായി കണക്കാക്കിയിരുന്ന എസ്.സി മഡിഗ സമുദായത്തില്‍ പെട്ട ജയശ്രീയുമായുളള വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ താൻ വിദ്യാസമ്പന്നനാണെന്നും ഇത്രയും കാര്യങ്ങൾ തന്നെ ബാധിക്കില്ലെന്നുമായിരുന്നു കാർത്തിക്കിന്റെ നിലപാട്. തുടർന്ന് താൻ വിവാഹം നടത്തിക്കൊടുത്തു.

സ്ത്രീധനമായി 25 ലക്ഷം രൂപ, അരക്കിലോ ഗ്രാം സ്വര്‍ണം, 2 കി.ഗ്രാം വെളളി എന്നിവ നൽകി. എന്നാൽ കഴിഞ്ഞ വർഷം മുതൽ കാര്‍ത്തിക് ജയശ്രീയുടെ പിതാവ് ഗുരുവയ്യയോട് നിരന്തരം പണം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ആഡംബര ജീവിതം നയിക്കുന്ന കാർത്തിക്ക് താൻ നൽകിയ പണമെല്ലാം ധൂർത്തടിച്ചതോടെ പിന്നെ നൽകിയില്ല. ഇതിനെ തുടര്‍ന്ന് മകളെ ജാതി പറഞ്ഞ് പീഡിപ്പിക്കാന്‍ ആരംഭിച്ചതായി ജയശ്രീയുടെ പിതാവ് ഗുരുയ്യ പറഞ്ഞു. ഗുരുയ്യയുടെ പരാതിയില്‍ കാര്‍ത്തിക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.