ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഡോക്ടർമാർ സമരം ആരംഭിക്കാനിരിക്കെ പ്രതികാര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് തുടങ്ങി. ഇതിന്റെ ഭാഗമായി 1,000 പുതിയ പരിശീലന നിയമനങ്ങൾ നടത്താനുള്ള സർക്കാർ പദ്ധതി പിൻവലിച്ചു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സമരം പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. സമരം പിൻവലിക്കാൻ 48 മണിക്കൂർ സമയപരിധി പ്രധാനമന്ത്രി കെയർ സ്റ്റാർമർ നൽകിയിരുന്നെങ്കിലും ഫലപ്രദമായില്ല. വേതനവർധനയും സ്റ്റാഫ് ക്ഷാമവും സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതോടെ അടുത്ത ആഴ്ച ആറുദിവസത്തെ സമരം നടത്തുമെന്ന് യൂണിയൻ വ്യക്തമാക്കി .

യുവ ഡോക്ടർമാർക്ക് കൂടുതൽ പരിശീലന അവസരങ്ങൾ നൽകുകയും എൻഎച്ച്എസിലെ സ്റ്റാഫ് ക്ഷാമം പരിഹരിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം ആരോഗ്യ-സാമൂഹ്യ പരിചരണ വകുപ്പ് അറിയിച്ചു. ഈ മാസം തന്നെ നിയമനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ സമരത്തെ തുടർന്ന് ആരോഗ്യസംവിധാനങ്ങൾ സമ്മർദ്ദത്തിലായതിനാൽ, പുതിയ നിയമനങ്ങൾ ആരംഭിക്കുന്നത് പ്രായോഗികമായും സാമ്പത്തികമായും അസാധ്യമാണെന്ന് സർക്കാർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആശുപത്രികൾ സമരത്തെ നേരിടുന്നതിലിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

പുതിയ നിയമനങ്ങൾ പിൻവലിച്ചാലും എൻഎച്ച്എസിലെ ഡോക്ടർമാരുടെ മൊത്തം എണ്ണം കുറയില്ലെന്നാണ് സർക്കാർ വിശദീകരണം. ഈ പരിശീലന പോസ്റ്റുകൾ നിലവിലുള്ള താൽക്കാലിക നിയമനങ്ങളിൽ നിന്നാണ് സൃഷ്ടിക്കാനിരുന്നത്. അതേസമയം, തീരുമാനം ഡോക്ടർമാരിൽ വ്യാപക നിരാശയ്ക്ക് ഇടയാക്കി. അതേസമയം, തീരുമാനം ഡോക്ടർമാരിൽ വ്യാപക നിരാശയ്ക്ക് ഇടയാക്കി. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ റെസിഡന്റ് ഡോക്ടർമാരുടെ കമ്മിറ്റി ചെയർമാനായ ജാക്ക് ഫ്ലെച്ചർ, സർക്കാർ നടപടി “വളരെ നിരാശാജനകം” ആണെന്ന് പ്രതികരിച്ചു; പ്രശ്നപരിഹാരത്തിന് സർക്കാർ കൂടുതൽ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.











Leave a Reply