ബെൽഫാസ്റ്റ്: കർമ്മാ കലാകേന്ദ്രവും,കെറ്റിൽ ഓഫ് ഫിഷും ചേർന്ന് നിർമ്മിച്ച ഡോക്കുമെന്ററി സീരിയസ് ആയ അരങ്ങിന്റെ ആദ്യ ഭാഗം യുട്യൂബ് പ്രീമിയറിൽ റിലീസ് ചെയ്തു.കർമ്മാ കലാകേന്ദ്രത്തിലെ വിദ്യാർത്ഥിനികൾ,നൃത്ത അദ്ധ്യാപകർ,മാതാപിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ സംരംഭം ആണ് അരങ്ങ്.
ഭരതനാട്യത്തിന്റെ ആധുനിക ചരിത്രം,ക്ലാസ്സിക്കൽ നൃത്ത രൂപങ്ങളുടെ നോവാദ്ധാനം തുടങ്ങിയ നിരവധി കാര്യങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന വിഡിയോയിൽ കർമ്മാ കലാകേന്ദ്രത്തിലെ വിദ്യാർത്ഥിനികളുടെ നൃത്ത രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിൽ ഏറെയായി വടക്കൻ ഐർലണ്ടിൽ കലാ-സാംസ്‌കാരിക വാവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കലാകേന്ദ്രമാണ് കർമ്മ.അരങ്ങിന്റെ നിർമ്മിതിയിൽ ഭാഗമായ കെറ്റിൽ ഓഫ് ഫിഷ് പ്രദേശത്തെ പ്രമുഖ ഡോക്കുമെന്ററി നിർമ്മാണ കമ്പിനികളിൽ ഒന്നാണ്.
അരങ്ങിന്റെ ഇംഗ്ലീഷ് പതിപ്പായ Arena അടുത്ത മാസം റിലീസ് ചെയ്യും എന്ന് കർമ്മാ അധികൃതർ അറിയിച്ചു.
അരങ്ങിന്റെ ലിങ്ക് ചുവടെ:https://www.youtube.com/watch?v=xGTx6Cjjuss&t=913s
Leave a Reply