ലോകകപ്പ്  ആവേശം അതിര് കടന്ന ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കളി ഭ്രാന്ത് മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്. അതിന് എന്തിന് മിണ്ടാപ്രാണികളെ ഇരയാക്കണമെന്ന ചോദ്യം അവിടെ നില്‍ക്കുന്നുണ്ടെങ്കിലും മനുഷ്യന്‍ എപ്പോഴും മനുഷ്യന്‍ തന്നെ!

എതിര്‍ടീമിനെ ബഹുമാനിക്കാനാണ് ഫുട്‌ബോളില്‍ ആദ്യ പഠിക്കേണ്ട പാഠം. എന്നാല്‍ ബഹുമാനിച്ചില്ലെങ്കിലും ഉപദ്രവിക്കാന്‍ പാടുണ്ടോ. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനത്തിനിരയാകുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അര്‍ജന്റീന ജെഴ്‌സി ഇട്ട ഒരു ആരാധകന്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിപ്പിച്ച ഒരു പട്ടിയോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരതയാണ് വീഡിയോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പട്ടിയുമായി ആദ്യം കളിക്കുന്ന ഈ അര്‍ജന്റീന ആരാധകന്‍ പെട്ടെന്ന് പട്ടിയെ തൂക്കിയെടുത്ത് എറിയുന്നതാണ് വീഡിയോ. വീഡോയോ പങ്കുവെച്ച് നിരവധിയാളുകളാണ് ഇതിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. നിനക്ക് കളിക്കാന്‍ അറിയില്ലേഡാ എന്ന് ചോദിച്ചാണ് പട്ടിയെ ഇയാള്‍ തൂക്കിയെടുത്ത് എറിയുന്നത്. മലക്കം മറിഞ്ഞ് പട്ടി ചെന്ന് വെള്ളത്തിലേക്കാണ് വീണത്. എങ്കിലും യജമാന സ്‌നേഹം കാണിച്ച് വാലാട്ടി പട്ടി തിരിച്ച് കയുമ്പോഴും പോയി കളി പഠിച്ച് വാ എന്ന് ഈ ആരാധകന്‍ ആക്രോശിക്കുന്നതും കേള്‍ക്കാം