ന്യൂസ് ഡെസ്ക്, മലയാളം യുകെ

നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് പോലീസ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി. 48 മണിക്കൂറിനുള്ളിൽ നായ്ക്കൾ ആക്രമിച്ച 13 സംഭവങ്ങൾ ആണ് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരെങ്കിലും നായ്ക്കളുടെ ആക്രമണത്തിൽ മരിക്കുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷാ ക്രമീകരണം ചെയ്യണമെന്ന് നായ്ക്കളുടെ ഉടമകൾക്ക് പോലീസ് കർശനമായ നിർദ്ദേശം നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞദിവസം ഷെഫീൽഡിൽ നായയുടെ ആക്രമണത്തെ തുടർന്ന് ഒരാൾക്ക് ഗുരുതരമായി മുഖത്തും കഴുത്തിലും തലയിലും മുറിവേറ്റിരുന്നു. ഇതുകൂടാതെ 12 ഓളം വ്യത്യസ്ത സംഭവങ്ങളാണ് സൗത്ത് യോർക്ക് ഷെയർ ഭാഗത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൻറെ കുഞ്ഞുമായി പോകുകയായിരുന്ന യുവതിക്ക് നേരെ XL ബുള്ളി നായ ആക്രമിക്കുവാൻ പാഞ്ഞടുത്ത സംഭവവും ഉണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉടമകൾക്ക് എതിരെ ശക്തമായ നിയമ നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. നായയുടെ പ്രവർത്തികൾക്ക് ഉടമകൾ ഉത്തരവാദികൾ ആണെന്നും അവർ കോടതിയിൽ വിചാരണ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

പല നായകളുടെയും ഉടമകൾ തങ്ങളുടെ വളർത്തുനായ അപകടകാരിയല്ലെന്നാണ് ചിന്തിക്കുന്നത്. പക്ഷേ അത് ആർക്കും സംഭവിക്കാം എന്നാണ് സമീപകാല സംഭവങ്ങൾ കാണിക്കുന്നത്. സ്വന്തം വളർത്തു നായയുടെ ആക്രമണത്തിന് ഇരയായ ഉടമകൾ തന്നെ നിരവധിയാണ്. വളർത്തു നായയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഉയർന്നു വരുന്നത് പോലീസിന് കടുത്ത തലവേദനയായിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ എണ്ണം വർധിക്കുന്നതു മൂലം മറ്റ് ക്രമസമാധാന പ്രശ്നങ്ങളിൽ കാര്യമായി ഇടപെടുന്നതിന് പോലീസിന് സാധിക്കുന്നില്ല.