ജോസ് കുര്യാക്കോസ്

കര്‍ത്താവിന്റെ കരുണയാല്‍ പരിശുദ്ധാത്മാവ് ദേശത്തിന് നല്‍കിയ അത്ഭുകരമായ ശുശ്രൂഷയാണ് സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍. ഈ ശുശ്രൂഷ അനേകായിരങ്ങളുടെ ജീവിതത്തില്‍ കര്‍ത്താവിന്റെ കരുണയും സ്നേഹവും അത്ഭുതശക്തിയും അനുഭവഭേദ്യമാവാന്‍ ഇടയായി. അതുപോലെ തന്നെ യുവതി യുവാക്കളുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ അഗ്‌നി പുറപ്പെടുന്ന കാലഘട്ടത്തിന്റെ അഭിഷേക ശുശ്രൂഷകള്‍ക്കായ് പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ് സെഹിയോന്‍ ടീം. കഴിഞ്ഞ നാളുകളില്‍ നൂറുകണക്കിന് യുവതി യുവാക്കള്‍ ആത്മാവില്‍ വീണ്ടും ജനിക്കുവാന്‍ ശുശ്രൂഷകള്‍ കാരണമായി. എന്നാല്‍ യൂണിവേഴ്സിറ്റികളേയും കോളേജുകളേയും കര്‍ത്താവിന്റെ ആത്മാവിനാല്‍ രൂപാന്തരപ്പെടുത്തുന്ന അത്ഭുതകരമായ ഒരു ഉണര്‍വിന്റെ നാളുകള്‍ക്കായി നിലവിളിക്കുകയാണ് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍.

Friends of Youth

കഴിഞ്ഞ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഫാ. സോജി ഓലിക്കല്‍ പ്രധാന വിഷയമായി തിരഞ്ഞെടുത്തത് യുവതി യുവാക്കളും അവര്‍ക്കു വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ പ്രാധാന്യവുമാണ്. യൂണിവേഴ്സിറ്റികളില്‍ നമ്മുടെ കുട്ടികള്‍ നേരിടുന്ന സംഘര്‍ഷങ്ങളും പ്രലോഭനങ്ങളും പല മാതാപിതാക്കള്‍ക്കും അറിയില്ല. ജൂനിയര്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന നീതു പറയുന്നു. ”എന്റെ ക്യാമ്പസില്‍ 350 കുട്ടികളില്‍ ഞാന്‍ ഒരാള്‍ മാത്രമാണ് prolifeനെ സപ്പോര്‍ട്ട് ചെയ്യുന്നത്”. നിരീശരത്വത്തിന്റേയും ലഹരി വസ്തുക്കളുടേയും ലൈംഗിക വൈകൃതങ്ങളുടേയും നടുവില്‍ വിശ്വാസത്തിന്റെ നല്ല ഓട്ടം ഓടുവാന്‍ നമ്മുടെ കുട്ടികള്‍ക്ക് മധ്യസ്ഥ പ്രാര്‍ത്ഥനകളുടെ കോട്ടകള്‍ അനിവാര്യമാണ്. ഈ മേഖലയിലാണ് ഫ്രണ്ട്സ് ഓഫ് യൂത്തിന്റെ പ്രാധാന്യം. ടീനേജ് കുട്ടികളേയും യുവതീയുവാക്കളേയും സ്നേഹിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ത്യാഗങ്ങള്‍ അനുഷ്ഠിക്കാനും തയ്യാറുള്ള മാതാപിതാക്കളുടെ വേദിയാണിത്.

ഫ്രണ്ട്സ് ഓഫ് യൂത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക – Saramma on 07838942077

Youth Night Vigil

എല്ലാ മാസത്തിന്റേയും നാലാം വെള്ളിയാഴ്ചകളില്‍ യുവജന ശുശൂഷകളുടെ അഭിഷേകത്തിനും യുവതി യുവാക്കളുടെ നിയോഗങ്ങള്‍ക്കുമായി വി. കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും മധ്യസ്ഥ പ്രാര്‍ത്ഥനകളും ഒരുക്കപ്പെടുന്നു. സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുടക്കപ്പെടുന്ന ഈ പ്രാര്‍ത്ഥനാ മണിക്കൂറുകള്‍ ദേശക്കാര്‍ക്കും കുടുംബങ്ങള്‍ക്കും അനുഗ്രഹത്തിന്റേയും വിടുതലിന്റേയും തിരുമണിക്കൂറുകളായി മാറും. യുവതി യുവാക്കളേയും മാതാപിതാക്കളേയും ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു.

Contact Details
Jaimi 07859902268
Rohit 07970633304
Reny 07411358060

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Door of Grace Youth Convention

കാലഘട്ടത്തിന്റെ യുവജന ശുശ്രൂഷയായി അനുഗ്രഹിക്കാന്‍ പരിശുദ്ധാത്മാവ് നല്‍കിയിരിക്കുന്ന ഈ ശുശ്രൂഷയ്ക്ക് തീവ്രമായ പ്രാര്‍ത്ഥനകളും പരിത്യാഗങ്ങളും ഏറെ ആവശ്യമാണ്. ദൈവിക സാന്നിധ്യവും പരിശുദ്ധാത്മ ശക്തിയും ആഴത്തില്‍ അനുഭവിച്ചറിയാന്‍ കര്‍ത്താവ് നല്‍കുന്ന ഈ കണ്‍വെന്‍ഷനിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു. വിവിധ ദേശങ്ങളില്‍ മുതിര്‍ന്നവര്‍ മുന്‍കൈ എടുത്ത് യുവതി യുവാക്കളെ കൂട്ടിക്കൊണ്ടുവരുന്ന നാളുകള്‍ക്കായ് വിശ്വാസത്തിന്റെ കണ്ണുകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുകയാണ് ഫാ. സോജി ഓലിക്കലും ടീം അംഗങ്ങളും. എല്ലാ ഭാഷക്കാര്‍ക്കുമായി ഒരുക്കപ്പെടുന്ന ഈ ദൈവിക ശുശ്രൂഷ യൂണിവേഴ്സിറ്റികളില്‍ പ്രാര്‍ത്ഥന കൂട്ടായ്മകളുടെ വാതിലുകള്‍ തുറക്കും.

24-ാം വയസില്‍ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടിയ അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ ജീവിതാനുഭവങ്ങള്‍ യുവജനങ്ങള്‍ക്ക് ആവേശമായി മാറും. ലോക സുവിശേഷവത്കരണത്തിനുവേണ്ടി പരി. ആത്മാവ് അതിശക്തമായി ഉപയോഗിക്കുന്ന, 15-ാം വയസില്‍ ദൈവിക ശുശ്രൂഷ ആരംഭിച്ച ബ്രദര്‍ സന്തോഷ് കരുമാത്ര അഭിഷേകത്തിന്റെ അഗ്‌നി യുവതി യുവാക്കളിലേക്ക് ഒഴുക്കും.

School Mission, University Mission, Schoool of Evangelijation, തുടങ്ങിയ ശുശ്രൂഷകളിലൂടെ അനേകം യുവതി യുവാക്കള്‍ തങ്ങളുടെ കഴിവുകളും സമയവും ദൈവരാജ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു.

എപ്രകാരം ഈ ശുശ്രൂഷയില്‍ പങ്കാളികളാവും

Door of Grace, Night Vigil ശുശ്രൂഷകളില്‍ സംവദിക്കുക, മറ്റുള്ളവരെ കൂട്ടിക്കൊണ്ടുവരിക, യുവതി യുവാക്കള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുക, ഫാ. സോജി ഓലിക്കല്‍, ടീമിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുക, ജപമാലകള്‍, കരുണ കൊന്ത, കുരിശിന്റെ വഴി ശുശ്രൂഷകളുടെ വിജയത്തിനുവേണ്ടി സമര്‍പ്പിക്കുക, ദേശത്തെ എല്ലാ യുവജന മുന്നേറ്റങ്ങളേയും അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുക, സാമ്പത്തികമായി ഈ ശുശ്രൂഷയെ സഹായിക്കുക

Contact Mebin 07737205793

For Gen Info – Justin 07990623054
Janet 07952981277
Nevil 07988134080