തമിഴകത്തിന്റ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാകുന്ന പുതിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. താരം പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ‘ഡോറ’യ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.ദോസ് രാമസാമി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഒരു ഹൊറര്‍ ത്രില്ലറാണ്. സിനിമയിലെ ഹൊറര്‍ രംഗങ്ങളുടെ ഭീകരത മൂലമാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമായത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്.
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവൈസിങ് കമ്മിറ്റിയെ ബന്ധപ്പെടാനും അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നുണ്ട്. മാര്‍ച്ച് 24നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.മായ എന്ന ഹൊറര്‍ത്രില്ലറിന്റെ വിജയത്തിന് ശേഷം നയന്‍താര പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലറാണ് ഡോറ. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. നവാഗതനായ ദോസ് രാമസ്വാമിയാണ് സംവിധാനം. തമ്പി രാമയ്യ, ഹരിഷ് ഉത്തമന്‍ എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ