മനോജ് പിള്ള
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഇത്തവണ പൊടിപൊടിയ്ക്കും. ജനുവരി ആറ് ശനിയാഴ്ച ഉച്ച തിരിഞ്ഞു നാലു മണിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ക്ക് മോടി കൂട്ടാന്‍ ഇക്കുറി ഡികെസിയുടെ മുന്‍ പ്രസിഡന്റും കലാകാരനുമായ ശാലു ചാക്കോ എഴുതി സംവിധാനം ചെയ്ത ബിലാത്തി താളുകള്‍ എന്ന നാടകവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ നേറ്റിവിറ്റിയും, സിനിമാറ്റിക് ഡാന്‍സുകളും, പാട്ടുകളും ഉള്‍പ്പടെ വിവിധ കലാപരിപാടികളാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.
ഏറെ രുചികരമായ ക്രിസ്തുമസ് ഡിന്നറാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. ഉച്ച തിരിഞ്ഞ് നാല് മണിക്ക് സെയിന്റ് എഡ്വേഡ്‌സ് സ്‌കൂളിലാണ് ആഘോഷങ്ങള്‍ അരങ്ങേറുക. വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യമുള്ള ഹാളില്‍ ഡികെസിയുടെ അംഗങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് ഡികെസിയുടെ എല്ലാ അംഗങ്ങളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിക്കുന്നതായി അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം
ST. EDWARDS SCHOOL
DALE VALLEY ROAD
POOLE
BH15 3HY
Leave a Reply