കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താനിരുന്ന, യുകെയിലെ തന്നെ മികച്ച മലയാളി സംഘടനകളിലൊന്നായ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി (DKC) യുടെ പത്താം വാർഷികം “ദശപുഷ്‌പോത്സവം 2022” മാർച്ച് പന്ത്രണ്ടാം തീയതി ഡോർസെറ്റിലെ പൂളിൽ അതിവിപുലമായി ആഘോഷിക്കുന്നു.

ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച് സിനിമാ-കലാസാംസ്‌കാരിക രംഗത്തുനിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങളും കൂടാതെ യുകെയിലെ മറ്റു മലയാളി സംഘടനകളും, യുക്മാ പ്രതിനിധികളും ഉൾപ്പെടെ അതിവിപുലമായ അതിഥി പട്ടികയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ഗാനമേളയും, ബോളിവുഡ് നൃത്തചുവടുകളും, നാടകവും, മറ്റുകലാപരിപാടികളും, തനതു രുചിവൈവിധ്യങ്ങളടങ്ങിയ ഭക്ഷണ സ്റ്റാളുകളും മുതൽ അന്നേദിവസം രണ്ടുമണിമുതൽ ദിവസം മുഴുവൻ നീളുന്ന ഉത്സവാഘോഷങ്ങൾ ഡോർസെറ്റ് ഇന്നുവരെ കാണാത്തതരത്തിലുള്ള അനുഭവമായിരിക്കുമെന്ന് DKC പ്രസിഡന്റ് ശ്രീ. ഷാജി തോമസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് കാലത്ത് അംഗങ്ങൾക്കുമാത്രമല്ല സമൂഹത്തിലൊന്നാകെ മാതൃകാപരമായ സേവനങ്ങൾ കാഴ്ചവച്ചതുൾപ്പെടെ എല്ലാകാലത്തും ആവശ്യത്തിനൊത്തു ഉണർന്നുപ്രവർത്തിക്കുന്ന ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിക്ക് യുക്മ ദേശീയ അധ്യക്ഷൻ ശ്രീ. മനോജ് പിള്ള പത്താം വാർഷികത്തിനും ആഘോഷപരിപാടികൾക്കും എല്ലാവിധ ആശംസകളും പിന്തുണയും അറിയിച്ചു.

മാർച്ച് പന്ത്രണ്ടാം തീയതി ശനിയാഴ്ച ദശപുഷ്‌പോത്സവം 2022 ലേയ്ക്ക് യുകെയിലുള്ള മുഴുവൻ മലയാളികളെയും കുടുംബസമേതം ക്ഷണിക്കുന്നതായി DKC പ്രസിഡന്റ് ശ്രീ. ഷാജി തോമസും സംഘാടകസമിതി കൺവീനർ ബിബിൻ വേണുനാഥും അറിയിച്ചു.