ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ മലയാളി ഡോക്ടറായ ഡോ. അലക്സാണ്ടർ നിക്കോളസ് അന്തരിച്ചു. മെഴ്‌സി അലക്സാണ്ടർ ആണ് ഭാര്യ. മക്കൾ: ജോർജ് അലക്സാണ്ടർ, ബിന്ദു കാർഡോസ, ജോഫി അലക്സാണ്ടർ, നിക്ക് അലക്സാണ്ടർ. യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വൈദ്യരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കിയ ശേഷം കേരളത്തിൽ മെഡിക്കൽ സർവീസിൽ ആണ് അദ്ദേഹം സേവനം ആരംഭിച്ചത് . കോട്ടയം മെഡിക്കൽ കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു . തുടർന്ന് 1960-കളിൽ ഉപരിപഠനത്തിനായി യുകെയിലെത്തി. പിന്നീട് എൻ.എച്ച്.എസിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച് വൈദ്യരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ യുകെ മലയാളി മെഡിക്കൽ അസോസിയേഷൻ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം . ജനന വൈകല്യമായ മുറിച്ചുണ്ട് ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിൽ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു.

ഡോക്ടർ അലക്സാണ്ടർ നിക്കോളസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.