മണിപ്പൂര്‍ സര്‍ക്കാര്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാചോദ്യം വിവാദത്തില്‍. ശനിയാഴ്ചയാണ് പൊളിറ്റിക്കല്‍ സയന്‍സിന്റെ ചോദ്യപ്പേപ്പറില്‍ വിവാദ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കു പരീക്ഷ നടന്നത്.
നാലു മാര്ക്കിന്റെയാണു ചോദ്യങ്ങള്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനും, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ തെറ്റായ നയങ്ങള്‍ വിലയിരുത്താനാണുമാണു പരീക്ഷയില്‍ കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രനിര്‍മാണത്തിനായി നെഹ്റു സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍ വിശകലനം ചെയ്യനാണു വിദ്യാര്‍ഥികളോടു പരീക്ഷയില്‍ ആവശ്യപ്പെട്ടത്. വിവാദ ചോദ്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ മനോഭാവത്തെ അപലപിക്കുന്നുവെന്നു കോണ്‍ഗ്രസ് വക്താവ് ബുപേന്ദ മൈതേ പറഞ്ഞു. അതേസമയം ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
Leave a Reply