ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമിത വേഗവും മറ്റ് ഗതാഗത നിയമ ലംഘനങ്ങളും കണ്ടെത്താനാണ് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ. എന്നാൽ യുകെയിൽ ചില വാഹന ഉടമകൾ തങ്ങളുടെ കാറുകളുടെ നമ്പർ പ്ലേറ്റുകൾ ക്യാമറ കണ്ണുകളിൽ പതിയാതിരിക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിച്ചിരിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 15 ഡ്രൈവർമാരിൽ ഒരാൾ എന്ന കണക്കിലാണ് കടുത്ത ശിക്ഷ വിളിച്ചു വരുത്തുന്ന ഈ നിയമലംഘനം നടത്തി ക്യാമറ കണ്ണുകളിൽ നിന്ന് ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


നിയമവിരുദ്ധമായ 3D , 4D നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചാണ് ഒരുകൂട്ടം വാഹന ഉടമകളും ഡ്രൈവർമാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങളെ സ്പീഡ് , ബസ് ലെയ്ൻ ക്യാമറകൾ ഉപയോഗിച്ച് കണ്ടുപിടിക്കാൻ സാധിക്കില്ല. വിവരസാങ്കേതിക വിദ്യകളുടെയും നിർമ്മിത ബുദ്ധിയുടെയും സഹായത്തോടെയാണ് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ നിയമലംഘനം നടത്തുന്ന വാഹന ഉടമകളെ കണ്ടെത്താനുള്ള പുതിയ സംവിധാനം വോൾവർഹാംപ്ടൺ സിറ്റി കൗൺസിൽ സ്‌ഥാപിച്ചു . ഇതിൻറെ ഫലമായി അനധികൃത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്ക് 100 പൗണ്ട് പിഴയാണ് ഇപ്പോൾ ചുമത്തുന്നത്. രാജ്യത്തെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾക്ക് നിലവിൽ 97 ശതമാനം കൃത്യതയെ ഉള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുമൂലം രാജ്യത്തുടനീളം 2.4 ദശലക്ഷം നമ്പർ പ്ലേറ്റുകളിൽ വിവിധ നിയമലംഘനങ്ങൾക്ക് തെറ്റായാണ് പിടിക്കപ്പെടുന്നത്. നിരപരാധികളായ നിരവധി ഡ്രൈവർമാർക്ക് അവർ ചെയ്യാത്ത കുറ്റത്തിന് പിഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ ഏകദേശം 15, 400 ഓളം വരുന്ന ട്രാഫിക് പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ 80 ദശലക്ഷത്തിലധികം വിവരങ്ങളാണ് ദിനംപ്രതി നൽകി കൊണ്ടിരിക്കുന്നത്. 2024 അവസാനത്തോടെ ഇത് 100 ദലക്ഷത്തിലെത്തുമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്.