മദ്യലഹരിയിലായിരുന്ന ശിവ ഗൗഡാണ് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് മകനെ ചുഴറ്റിയെറിഞ്ഞത്. ഹൈദരാബാദിലെ ജഗദ്‌ഗിരിഗുട്ടയില്‍ ഞായറാഴ്‌ചയായിരുന്നു സംഭവം. ഏതാണ്ട് ഒരു മിനിറ്റിനടുത്ത് നില്‍ക്കുന്ന വിഡിയോ ദൃശ്യമാണ് ഇതിന്റെ പുറത്തുവന്നിരുന്നത്. ദൃശ്യത്തില്‍ കുട്ടിയെ കാലില്‍ തൂക്കി തലകീഴായി പിടിക്കുന്നതിന്റെയും പിന്നീട് ചുഴറ്റി നിലത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. ഇതിന് പുറമെ കൃത്യമായി പിടിക്കാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുമുണ്ട്.

നാല്പത് വയസ്സുള്ള ശിവ ഗൗണ്ടിനെതിരായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തലകീഴായി പിടിക്കുന്നതിനിടയില്‍ പലവട്ടം കുട്ടിയുടെ തല ഓട്ടോയില്‍ ഇടിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ചെയ്ത് നോക്കിനിന്നുകൊണ്ട് കരയുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. സ്ഥലത്ത് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഇയാളെ തടഞ്ഞിരുന്നു. എന്നാല്‍ കുട്ടിയെ വിട്ടുതരാതെ ബലമായി പിടിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് മറ്റൊരാള്‍ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ വന്‍ ജനക്കൂട്ടം ഇതിന് ചുറ്റും കൂടുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിതാവിന്റെ ആക്രമണത്തില്‍ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ പിതാവിനെതിരെ പരാതി നല്‍കുവാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.