ദുബായ്: പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ ഇതിന് സമാനമായ സംഭവമാണ് വ്യാഴാഴ്ച ദുബായിലും ഉണ്ടായിരിക്കുന്നത്. ഈയിടെയുണ്ടായ സെല്‍ഫി ഭ്രമം തന്നെയാണ് ഈ ദമ്പതിമാരെയും കുടുക്കിയത്. ദുബായ് പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ തീപ്പിടുത്തിത്തിനിടയില്‍ സെല്‍ഫി എടുത്ത് ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. എന്നാല്‍ നിമിഷ നേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയിടെ ചൂട് ദമ്പതിമാര്‍ ശരിക്കറിഞ്ഞുവെന്നു തന്നെ പറയാം.
ഇത്തരം വില്ലത്തരം കാണിക്കാന്‍ ഇനി തോന്നരുത് എന്ന തരത്തിലാണ് ആളുകളുടെ പ്രതികരണം. പുതുവര്‍ഷ ആഘോഷത്തിന് തൊട്ടു മുന്‍പായി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള അഡ്രസ് ഹോട്ടലിലണ് തീപ്പിടുത്തം ഉണ്ടായത്. ഇതില്‍ 16 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ഹൃദയാഘാതം മൂലം ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഹോട്ടലിലെ തീപ്പിടുത്തം പശ്ചാത്തലമാക്കിയെടുത്ത സെല്‍ഫിയാണ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

പുതുവര്‍ഷ ആഘോഷത്തിന് തൊട്ടുമുന്പായി ദുബായ് ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇതിനെ പശ്ചാത്തലമാക്കിയാണ് ദമ്പതിമാരുടെ സെല്‍ഫി. ഹോട്ടലില്‍ നിന്ന് തിയും പുകയും ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ചിരിച്ചു കൊണ്ട് ദമ്പതിമാര്‍ പകര്‍ത്തിയ സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രിയപ്പെട്ട ദുബായ്ക്ക് പുതുവത്സരാശംസകള്‍. ദൈവം എപ്പോഴും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. ദുബായ്, വലിയ കരിമരുന്ന് പ്രയോഗം എപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഈ വാചകത്തോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രം അനവസരത്തില്‍ എടുക്കപ്പെട്ട സെല്‍ഫിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനോട് പ്രതികരിച്ചത്. വിമര്‍ശനങ്ങള്‍ക്കിടയായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.