ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ന്യൂയോർക്ക് ടൈംസ് മാസികയ്ക്ക് എഴുതിയ ലേഖനത്തിൽ തന്റെ സ്വകാര്യജീവിതത്തിലെ ദുഃഖങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സസെക്സിലെ ഡ്യൂക്കിന്റെ ഭാര്യ ആയിരിക്കുന്ന മേഗൻ. ജൂലൈ മാസത്തിൽ തന്റെ ഗർഭകാലത്ത് വെച്ച് തന്നെ തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായി അവർ ലേഖനത്തിൽ പറയുന്നു. വളരെയധികം വിഷമഘട്ടത്തിലൂടെയാണ് താൻ ആ സമയം കടന്നു പോയത്. മറ്റുള്ളവരുടെ വേദനകളെ കാണുവാൻ തന്റെ ഈ ദുഃഖഅവസ്ഥ പഠിപ്പിച്ചതായി മേഗൻ പറയുന്നു. എന്നാൽ ഇത് അവരുടെ സ്വകാര്യ ജീവിതമാണെന്നാണ് ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഔദ്യോഗിക വക്താവ് ഇതിനെ സംബന്ധിച്ച് പറഞ്ഞത്. ഔദ്യോഗിക രാജകീയപദവി ഇരുവരും ജനുവരിയിൽ തന്നെ രാജിവച്ചിരുന്നു. ഇതിനു ശേഷം ഇരുവരും ബ്രിട്ടനിൽനിന്ന് കാലിഫോർണിയയിലേക്ക് തങ്ങളുടെ താമസം മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2019 മെയ് ആറിനാണ് ഇരുവരുടെയും ആദ്യ മകനായ ആർച്ചി ജനിച്ചത്. തങ്ങളുടെ മകനോടൊപ്പം ചിലവിട്ട സന്തോഷം നിമിഷങ്ങളെ പറ്റിയും ലേഖനത്തിൽ മേഗൻ പറയുന്നുണ്ട്. അതിനുശേഷം തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടത് ഇരുവർക്കും വളരെയധികം വേദനയുണ്ടാക്കി. തന്റെ അതേ അവസ്ഥയിൽ ധാരാളം സ്ത്രീകൾ കടന്നുപോകുന്നുണ്ട്. അവർക്കൊക്കെയും തന്റെ ഈ അനുഭവം പ്രചോദനമാകും എന്നതിനാലാണ്, ഇത്തരത്തിൽ ഒരു ലേഖനം എഴുതുന്നത് എന്നും മേഗൻ പറഞ്ഞു.

ഈ കോവിഡ് കാലത്തിൽ തങ്ങളുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട എല്ലാ മാതാപിതാക്കളുടെയും വേദനയിൽ താൻ പങ്കുചേരുകയാണ്. ഗർഭകാലത്ത് തന്നെ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന അനേകം സ്ത്രീകളാണ് ഉള്ളത്.അതിനുശേഷം മാതാപിതാക്കൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്നും കരകയറാൻ സഹായിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും മേഗൻ തന്റെ ലേഖനത്തിൽ പറയുന്നു. യുകെയിൽ മാത്രം ഏകദേശം ഒരു വർഷം 250000ത്തോളം കേസുകളാണ് ഇത്തരത്തിലുള്ളത്.