സെന്റ് ജോൺ സീറോ മലബാർ മിഷണിൽ ദുക്റാനാ തിരുനാൾ ജൂൺ 23ഞായറാഴ്ച വൈകുന്നേരം 4മണിയോടെ മിഷൺ ഡയറക്ടർ ഫാദർ ജോബി ഇടവഴിക്കൽ കൊടി ഉയർത്തിയതോടെ തിരുകർമ്മംങ്ങൾക്ക് തുടക്കമായി. തുടർന്ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് വണക്കം, ലദിഞ്ഞ്, കഴുന്ന് നേർച്ച, പ്രദക്ഷിണം എന്നിവ ഭക്തിയാദരപൂർവ്വം നടന്നു.

തിരുനാൾ ഏറ്റടുത്തു നടത്തിയ 31അംഗ പ്രസുദേന്തിമാരുടെയും, മിഷൺ കമ്മിറ്റിയംഗങ്ങളുടെയും കാര്യക്ഷമമായ പ്രവർത്തനമാണ് തിരുനാൾ ആഘോഷങ്ങളുടെ വലിയ വിജയത്തിന് സഹായകരമായത്. തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്ക് സ്നേഹ വിരുന്നും തിരുനാൾ കമ്മിറ്റി ഒരുക്കിയിരുന്നു. അനുഗ്രഹദായകവും, വിശ്വാസദീപ്തവും ഈ തിരുനാൾ ദിനം സ്നേഹത്തിന്റെയും, കൂട്ടായ്‌മയുടെ ഹൃദ്യമായ അനുഭവമാണ് ഏവർക്കും സമ്മാനിച്ചത്. വൈകുന്നേരം 7മണിയോടെ മിഷൺ ഡയറക്ടർ കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിനു പരിസമാപ്തിയായി.