ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ കെയർസ് അലവൻസ് കുംഭകോണം സംബന്ധിച്ച് ഉയർന്നു വന്ന കടുത്ത വിമർശനങ്ങളെ തുടർന്ന് സർക്കാർ ലക്ഷക്കണക്കിന് കേസുകൾ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചു. നിരവധി കെയർ ജീവനക്കാർ അവരുടെ പിഴവുകൾ കൊണ്ടല്ല പിഴ നടപടികൾ നേരിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിലർക്കു £20,000 വരെ തിരിച്ചടക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്വതന്ത്ര റിവ്യൂ റിപ്പോർട്ടിൽ, ഈ ശിക്ഷകളും കടബാധ്യതകളും ഭൂരിഭാഗവും നിയമലംഘനം കാരണം അല്ലെന്നും, മറിച്ച് ഡിപ്പാർട്ട്മെൻറ് ഫോർ വർക്ക് ആൻഡ് പെൻഷൻ്റെ നയപരമായും അഡ്മിനിസ്ട്രേറ്റീവ് പിഴവുകളുമായും ബന്ധപ്പെട്ടവയാണെന്നും വ്യക്തമാക്കുന്നു. വരുമാനം ശരാശരി കണക്കാക്കാതെ നിയമം കർശനമായി പ്രയോഗിച്ചതാണ് കെയർ ജീവനക്കാരെ വർഷങ്ങളോളം അറിയാതെ വലിയ തിരിച്ചടവിന് വിധേയരാക്കിയത്. സർക്കാർ തെറ്റായി നൽകിയ പിഴകളും ഓവർ പേയ്‌മെന്റുകളും റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നഷ്ടപരിഹാരം നൽകാനുള്ള നിർദേശം അംഗീകരിച്ചിട്ടില്ല.

നിലവിൽ കുറഞ്ഞത് 1.44 ലക്ഷം കെയർ മേഖല £251 കോടിയിലധികം തുക അധികമായി സർക്കാരിന് തിരിച്ചടയ്ക്കുന്ന നിലയിലാണ്. 2019 മുതൽ തെറ്റായി നൽകിയ കെയർസ് അലവൻസ് മൊത്തം തുക £357 കോടി കവിഞ്ഞിട്ടുണ്ട്. കെയർസ് സംഘടനകളും പ്രവർത്തകരും ഇത് ഒരു പ്രധാന മുന്നേറ്റമായി വിലയിരുത്തുന്നുണ്ടെങ്കിലും, അനേകം കെയർ മേഖലകൾ അനുഭവിച്ച സമ്മർദം, സാമ്പത്തിക തകർച്ച എന്നിവ പരിഗണിച്ച് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് അവർ ആവശ്യപ്പെടുന്നു.











Leave a Reply