ഈസ്റ്ററിന് നാല് ദിവസം നീളുന്ന അവധിയാണ് ലഭിക്കുന്നത്. ദുഃഖവെള്ളിയും ശനിയും ഈസ്റ്റര്‍ ഞായറും കഴിഞ്ഞ് തിങ്കളാഴ്ച കൂടി അവധിയായതിനാല്‍ വീടുകളില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന സാധനങ്ങള്‍ തീരാന്‍ സാധ്യതയുണ്ട്. അവധി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കൂടി ബാധകമാണെന്നതിനാല്‍ കാലേകൂട്ടി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ അബദ്ധമാകും. ഈസ്റ്ററിന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും സന്ദര്‍ശനത്തിന് എത്തുമെന്നതിനാല്‍ ഭക്ഷണ പാനീയങ്ങളുടെ സ്റ്റോക്ക് വളരെ പെട്ടെന്ന് തീരുകയും ചെയ്‌തേക്കാം.

അത്തരം സാഹചര്യങ്ങളില്‍ കടകള്‍ക്കായി പരതിയാല്‍ ചിലപ്പോള്‍ നിരാശയായിരിക്കും ഫലം. പ്രധാനപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഈ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമയം മനസിലാക്കിവെക്കുന്നത് ഇത്തരം അവസരങ്ങളില്‍ ഉപകാരപ്രദമായിരിക്കും. ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ ദുഃഖവെള്ളിയാഴ്ചയില്‍ കുറച്ചു മണിക്കൂറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ടെസ്‌കോ

ടെസ്‌കോയുടെ മിക്കവാറും എല്ലാ വലിയ സ്‌റ്റോറുകളും വാരാന്ത്യത്തില്‍ അടഞ്ഞുകിടക്കും. ചില സ്‌റ്റോറുകള്‍ കുറച്ചു സമയത്തേക്ക് മാത്രം തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ എക്‌സ്പ്രസ് സ്റ്റോറുകള്‍ ഈസ്റ്റര്‍ ദിവസം ഉള്‍പ്പെടെ പ്രവര്‍ത്തിക്കും. ടെസ്‌കോ ഫൈന്‍ഡര്‍ ടൂള്‍ ഉപയോഗിച്ച് ഓപ്പണിംഗ് സമയം അറിയാവുന്നതാണ്. ദുഃഖവെള്ളിയാഴ്ചയും ശനിയാഴ്ചയും സ്‌റ്റോറുകള്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും. ഈസ്റ്ററിന് ഭൂരിഭാഗം സ്റ്റോറുകളും അവധിയായിരിക്കും. ഈസ്റ്റര്‍ തിങ്കളാഴ്ച ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും. എക്‌സ്പ്രസ് സ്‌റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

സെയിന്‍സ്ബറീസ്

സെയിന്‍സ്ബറീസിന്റെ സൂപ്പര്‍മാര്‍ക്കറ്റുകളും കണ്‍വീനിയന്‍സ് സ്റ്റോറുകളും ശനിയാഴ്ച സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ദുഖവെളളിയും ഈസ്റ്റര്‍ തിങ്കളാഴ്ചയും കുറച്ചു സമയം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഈസ്റ്റര്‍ ഞായറാഴ്ച ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും സ്‌റ്റോറുകള്‍ എല്ലാം അവധിയായിരിക്കും. പെട്രോള്‍ സ്‌റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ദുഃഖവെള്ളി: കുറച്ചു മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കും
ശനിയാഴ്ച: സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും
ഈസ്റ്റര്‍: സ്റ്റോറുകള്‍ നിയന്ത്രിതമായി പ്രവര്‍ത്തിക്കും
തിങ്കളാഴ്ച: നിയന്ത്രിതമായി പ്രവര്‍ത്തിക്കും.

വെയ്റ്റ്‌റോസ്

വെയ്റ്റ്‌റോസ് ഒരു ഈസ്റ്റര്‍ അവോകാഡോ എഗ്ഗ് കളക്ഷന്‍ ഈസ്റ്ററിന് അവതരിപ്പിച്ചിട്ടുണ്ട്.

ദുഃഖവെള്ളി: ഭൂരിഭാഗം സ്റ്റോറുകളും രാവിലെ 8 മുതല്‍ രാത്രി 7 മണി രെ പ്രവര്‍ത്തിക്കും. ചില ഷോപ്പുകള്‍ 9 മണി വരെയും പ്രവര്‍ത്തിക്കും.
ശനിയാഴ്ച: സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും
ഈസ്റ്റര്‍: ഇംഗ്ലംണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സ്‌റ്റോറുകള്‍ അടഞ്ഞു കിടക്കും. സ്‌കോട്ട്‌ലന്‍ഡില്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും
തിങ്കളാഴ്ച: ഭൂരിഭാഗം സ്റ്റോറുകളും രാവിലെ 8 മുതല്‍ രാത്രി 7 മണി രെ പ്രവര്‍ത്തിക്കും. ചില ഷോപ്പുകള്‍ 9 മണി വരെയും പ്രവര്‍ത്തിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആസ്ഡ

ആസ്ഡയുടെ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സ്‌റ്റോറുകള്‍ക്ക് ഈസ്റ്റര്‍ അവധിയായിരിക്കും. സ്‌കോട്ട്‌ലന്‍ഡിലെ സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ദുഃഖവെള്ളി: കുറച്ചു മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കും
ശനിയാഴ്ച: സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും
ഈസ്റ്റര്‍: അവധി
തിങ്കളാഴ്ച: നിയന്ത്രിതമായി പ്രവര്‍ത്തിക്കും.

മോറിസണ്‍സ്

മോറിസണ്‍സ് വാരാന്ത്യത്തില്‍ മിക്കവാറും സ്‌റ്റോറുകളും പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ദുഃഖവെള്ളിയും ഈസ്റ്റര്‍ തിങ്കളും മാത്രം സുപ്പര്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനസമയം ചുരുക്കിയിട്ടുണ്ട്.

ആള്‍ഡി

ആള്‍ഡി സ്റ്റോറുകള്‍ ഈസ്റ്റര്‍ ഞായറാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. രാവിലെ 8 മുതല്‍ 8 വരെയും ചിലയിടങ്ങളില്‍ 10 മണി വരെയും പ്രവര്‍ത്തിക്കും. സ്‌കോട്ട്‌ലന്‍ഡിലെ സ്‌റ്റോറുകള്‍ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും.

ലിഡില്‍

ലിഡില്‍ സ്‌റ്റോറുകളും വാരാന്ത്യത്തില്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും. ഈസ്റ്റര്‍ ഞായറാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ സ്‌റ്റോറുകള്‍ ഒഴികെയുള്ളവ അവധിയായിരിക്കുമെന്നും ലിഡില്‍ അറിയിച്ചിട്ടുണ്ട്.