ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഉയിര്‍പ്പ് ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. പ്രിസ്റ്റണ്‍ കത്തീട്രല്‍ ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് ഞായര്‍ തിരുക്കര്‍മ്മളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ പ്രസംഗം ശ്രദ്ധേയമായി.
കോവിഡ് 19 തുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ ഇല്ലാതെ കത്തീട്രല്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷയിലാണ് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശം രൂപതയിലെ വിശ്വാസികള്‍ക്കായി നല്കിയത്.
പരിശുദ്ധ അമ്മയോട് ചേര്‍ന്ന് ഈശോയുടെ ഉയിര്‍പ്പിനായുള്ള ഒരുക്കമാണ് ഈ രാത്രിയില്‍.. എന്തിനാണ് സുവിശേഷം പ്രസംഗിക്കേണ്ടത്??
കര്‍ത്താവ് പറഞ്ഞ ഓര്‍ഡറില്‍ നമ്മള്‍ പരാചയപ്പെടുകയാണ്. കര്‍ത്താവിന്റെ വലിയ ചോദ്യമാണിത്. വിശ്വസിക്കുക എന്നാല്‍ ഹൃദയം കൊടുക്കുക എന്നാണ്. അഭിവന്ദ്യ പിതാവിന്റെ പ്രസംഗത്തിന്റെ വരികളാണിത്.
രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടേഴ്‌സിനേയും നെഴ്‌സുമാരെയും ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരെയും ഉത്ഥാനം ചെയ്ത ഈശോയുടെ സ്വരവും സ്പര്‍ശനവും പ്രകടമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. വേദനിക്കുന്നവരില്‍ ഈശോയെ ഞാന്‍ കാണുന്നു. ചുരുങ്ങിയ വാക്കുകളില്‍ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചു. എങ്കിലും അതിന്റെ അര്‍ത്ഥം വളരെ വലുതായിരുന്നു. പിതാവിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.
Leave a Reply