ബാബു മങ്കുഴിയിൽ
ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മണിക്ക് അസ്സോസിയേഷൻ പ്രസിഡന്റ് ബാബു മത്തായി സ്വാഗതമരുളി ആഘോഷപരിപാടികൾ ആരംഭിച്ചു.
തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികൾ ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.

തുടർന്ന് ലൈഫ് ലൈൻ പ്രൊട്ടക്ട് ,സാഗർ ഗ്രൂപ്പ് ഓഫ് സെലിബ്രിറ്റി മാനേജ്‌മന്റ് ,എൽ ജി ആർ അക്കാദമി ,പോൾ ജോൺ കമ്പനി സൊളിസിറ്റേഴ്‌സ്,സ്വാഗത് ഗ്രൂപ്പ് എന്നിവരുടെ സ്പോസർഷിപ്പോടെ അരങ്ങേറിയ “ആവൊ ദാമനൊ” എന്ന സ്‌റ്റേജ് ഷോ അക്ഷരാർഥത്തിൽ ആബാലവൃദ്ധം ജനങ്ങളും നെഞ്ചിലേറ്റി ആഘോഷിച്ചു.

“കടുവ”എന്ന സുപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാനോ” എന്ന പാട്ടിലൂടെമലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക് റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പ്ലെയറും ഗായകനുമായ ഷിനോ പോളും സംഘവും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി.

അസോസിയേഷന്റെ കർമ്മനിരതരായ അംഗങ്ങൾ തയ്യാറാക്കിയ വൈവിധ്യവും,സ്വാദിഷ്ഠവുമായ ഭക്ഷണത്തിന് ശേഷം പതിനൊന്നു മണിയയോടു കൂടി സെക്രട്ടറി ജിനീഷ് ലൂക്ക യുടെ നന്ദി പ്രകടനത്തോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.













Leave a Reply