ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ ‘ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസ്സിയേഷൻ’ ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിനു ഏപ്രിൽ 27 ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ ‘അഡിസൺ സെൻറർ’ വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവർ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവർ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോർഡിൽ ആഘോഷിക്കുമ്പോൾ,അത് സൗഹാർദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

‘ബി എം കെ എ’ ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തിൽ പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ പീറ്റർ ചേരാനല്ലൂർ മുഖ്യാതിഥിയായി പങ്കു ചേരും. ബെഡ്ഫോർഡ് കെംപ്‌സ്റ്റൻ MP മുഹമ്മദ് യാസിൻ, ബെഡ്ഫോർഡ് ബോറോ കൗൺസിലേഴ്‌സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട് ജെയ്‌സൺ ചാക്കോച്ചൻ തുടങ്ങിയവർ അതിഥികളായി പങ്കു ചേരും.

പ്രശസ്ത ഗായകരായ അനീഷും, ടെസ്സയും ചേർന്നൊരുക്കുന്ന ‘ബോളിവുഡ്ഡ് ഗാനമേള’, യു കെ യിലെ നൃത്ത സദസ്സുകളിൽ ഏറെ ശ്രദ്ധേയരായ ‘ടീം ജതി’ ഒരുക്കുന്ന ‘ഡാൻസ് ഫെസ്റ്റ്’, കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാ പരിപാടികൾ, ഡീ ജെ അടക്കം മുപ്പതോളം ‘കലാ വിഭവങ്ങൾ’ എന്നിവ ഈസ്റ്റർ വിഷു ആഘോഷ സദസ്സിനായി അണിയറയിൽ ഒരുങ്ങുന്നതായി പ്രസിഡണ്ട് ജോമോൻ മാമ്മൂട്ടിൽ, സെക്രട്ടറി ആന്റോ ബാബു എന്നിവർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു കെ യിലെ ഇതര സംഘടനകളിൽ നിന്നും വിഭിന്നമായി, അസ്സോസ്സിയേഷൻ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ ‘BMKA കിച്ചൻ’ സ്വന്തമായി തയ്യാറാക്കുന്ന, വിഭവ സമൃദ്ധവും, സ്വാദിഷ്‌ടവുമായ ‘അപ്‌നാ ഖാന’ ഈസ്റ്റർ-വിഷു ആഘോഷത്തിൽ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്ഫോർഡ് മാസ്റ്റൺ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.

ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ വിസ്തൃതവും, വിശാലവുമായ കാർ പാർക്കിങ് സൗകര്യങ്ങളുമുള്ള അഡിസൺ സെൻററിൽ ഉച്ച കഴിഞ്ഞു നാലു മണിക്കാരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നിൽക്കുന്ന ആഘോഷരാവിൽ ഡീ ജെ അടക്കം ആകർഷകങ്ങളായ നിരവധി ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മഴവിൽ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും, നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാൻ മുഴുവൻ മെംബർമാരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN