അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ ഒരുക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ഏപ്രിൽ 27 ന് ഞായറാഴ്ച്ച ആർഭാടമായി കൊണ്ടാടുന്നു. ആഘോഷവും വിപുലമായും സംഘടിപ്പിക്കുന്ന ‘സർഗം ഹോളി ഫെസ്റ്റ്സ്’ നെബ് വർത്ത് വില്ലേജ് ഹാളിൽ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിമുതൽ രാത്രി ഒമ്പതുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സർഗ്ഗം ഭാരവാഹികൾ.

ഈസ്റ്ററും, വിഷുവും, ഈദുൾ ഫിത്തറും നൽകുന്ന നന്മയുടെ സന്ദേശങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ‘സർഗം ഹോളി ഫെസ്റ്റ്സ്‘ ആകർഷകങ്ങളായ കലാപരിപാടികൾ അരങ്ങു വാഴുന്ന ‘കലാസന്ധ്യ’, സംഗീതസാന്ദ്രത പകരുന്ന ‘സംഗീത നിശ’ അടക്കം നിരവധി ആകർഷകങ്ങളായ പരിപാടികൾ സദസ്സിനായി അണിയറയിൽ ഒരുങ്ങുന്നതായി സർഗം പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

ഉച്ചക്ക് കൃത്യം മൂന്ന് മണിക്ക് ‘സ്റ്റാർട്ടർ മീൽ’ വിളമ്പുന്നതും നാല് മണിയോടെ വിതരണം നിർത്തി ഈസ്റ്റർ-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്ക്കാരിക പരിപാടികൾക്ക് ആരംഭം കുറിക്കും. വർണ്ണാഭമായ കലാവിരുന്നും, സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങളും, ഗംഭീരമായ ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന സർഗ്ഗം ആഘോഷ സദസ്സിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ സർഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്ക്:-
മനോജ് ജോൺ (പ്രസിഡന്റ്) – 07735285036
അനൂപ് മഠത്തിപ്പറമ്പിൽ (സെക്രട്ടറി) – 07503961952
ജോർജ്ജ് റപ്പായി (ട്രഷറർ) – 07886214193

April 27th Sunday, 14:00-21:00

Knebworth Village Hall, Park Lane , Knebworth, SG3 6PD