ഈസ്റ്റര്‍ ദിവസങ്ങളിലും ബ്രിട്ടനില്‍ കടുത്ത ശൈത്യം തുടര്‍ന്നേക്കാമെന്ന് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. ബീസ്റ്റ് ഫ്രം ഈസ്റ്റെന്ന കാലാവസ്ഥാ പ്രതിഭാസം ഈസ്റ്റര്‍ ദിനങ്ങളില്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിക്കിന് മുകളിലെ അന്തരീക്ഷത്തിലെ വായു വളരെ പെട്ടെന്ന് ചൂടാകുന്ന സഡണ്‍ സ്ട്രാറ്റോസ്ഫെറിക് വാമിംഗ് (SSW) രണ്ടാമതും പ്രത്യക്ഷപ്പെടാനുള്ള സാധ്യകളുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. ഈ പ്രതിഭാസം അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയുടെ താപനില പെട്ടെന്ന് ഉയര്‍ത്തുകയും അത് അതിശൈത്യത്തിന് കാരണമാകുകയും ചെയ്‌തേക്കാം. കഴിഞ്ഞ ജനുവരി മാസത്തിലാണ് ബ്രിട്ടനില്‍ ആദ്യത്തെ സഡണ്‍ സ്ട്രാറ്റോസ്ഫിയറിക് വാമിംഗ് ഉണ്ടായത്. കടുത്ത മഞ്ഞുവീഴ്ച്ചയും ശീതക്കാറ്റുമായിരുന്നു അതിന്റെ പരിണിത ഫലം. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ശൈത്യത്തിനാണ് കഴിഞ്ഞ മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്.

ഈ പ്രതിഭാസത്തിന്റെ ഫലമായി രാജ്യത്ത് അതിശൈത്യം തുടരുമെന്നും ബിബിസിയുടെ കാലാവസ്ഥാ വിദഗ്ദ്ധന്‍ സൈമണ്‍ കിംഗ് ട്വിറ്ററില്‍ കുറിച്ചു. ബീസ്റ്റ് ഫ്രം ഈസ്റ്റ് തിരിച്ചു വന്നേക്കുമെന്ന ഹാഷ്ടാഗിനൊപ്പമാണ് അദ്ദേഹം ഈ സൂചനയും നല്‍കിയിരിക്കുന്നത്. വരുന്ന ബാങ്ക് അവധി ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടായേക്കുമെന്ന് തന്നെയാണ് കാലാവസ്ഥ ചാര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഈസ്റ്ററിന് സ്‌കോട്ട്‌ലണ്ടിലും നോര്‍ത്തേണ്‍ ഇഗ്ലണ്ടിലും കനത്ത മഞ്ഞ് വീഴ്ച്ച ഉണ്ടാകുമെന്ന് ഡ്ബ്ല്യൂഎക്‌സ് ചാര്‍ട്ട്സ് പറയുന്നു. സഡണ്‍ സ്ട്രാറ്റോസ്ഫിയറിക് വാമിംഗ് ഉണ്ടാകാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. മാര്‍ച്ച് അവസാനത്തെ ആഴ്ച്ചകളില്‍ താപനില ശരാശരിയിലും താഴെയാവാന്‍ ഇതു കാരണമായേക്കുമെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകന്‍ മാര്‍ട്ടിന്‍ ബൗള്‍സ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വര്‍ഷം ഈസ്റ്റര്‍ കുറച്ചു നേരത്തെയാണ്, അതുകൊണ്ടു തന്നെ ഇത്തവണത്തെ ഈസ്റ്റര്‍ മഞ്ഞുമൂടിയ ദിനങ്ങളായി മാറാനുള്ള സാധ്യതയുണ്ടെന്നും മാര്‍ട്ടിന്‍ ബൗള്‍സ് പറയുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ താപനില ശരാശരിയിലും താഴെ മാത്രമെ ഇത്തവണ പ്രതീക്ഷിക്കേണ്ടതുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിനി ബീസ്റ്റ് ഫ്രം ഈസ്റ്റ് രാജ്യം വിടാനൊരുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ അതിശൈത്യം വിതക്കാന്‍ പ്രാപ്തിയുള്ള മറ്റൊരു കാലാവസ്ഥാ പ്രതിഭാസം നോര്‍ത്തില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് നിരീക്ഷകനായ ജോണ്‍ കെറ്റ്‌ലി അഭിപ്രായപ്പെടുന്നു. ബ്രിട്ടന്റെ ഈസ്റ്ററിനെ മഞ്ഞില്‍ മൂടാന്‍ കഴിയുന്നതാണ് പുതിയ പ്രതിഭാസം. നിലവില്‍ താപനില പതുക്കെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് പക്ഷേ ഇത് അന്തിമമായൊരു മാറ്റത്തിലേക്കുള്ള തുടര്‍ച്ചയല്ല. ഈസ്റ്ററിന് ക്രിസ്മസിന് ഉണ്ടായതിനേക്കാള്‍ വലിയ മഞ്ഞു വീഴ്ച്ച ഉണ്ടായേക്കാമെന്നും കെറ്റ്‌ലി പറയുന്നു.