ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അവധി ആഘോഷിക്കാനായി വിദേശത്ത് പോകുന്ന കുടുംബങ്ങൾക്ക് വെല്ലുവിളിയായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 200ലധികം വിമാനങ്ങൾ റദ്ദാക്കി ഈസി ജെറ്റ്. മെയ് 28നും ജൂൺ 6നും ഇടയിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർലൈൻ അറിയിച്ചു. തിരക്കേറിയ ഈ കാലയളവിൽ യാത്രക്കാർക്ക് തൃപ്തികരമായ സേവനങ്ങൾ നൽകേണ്ടതിന് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് വ്യാഴാഴ്ച ഇരുന്നൂറോളം വിമാനങ്ങൾ റദ്ദാക്കാനാണ് ഈസിജെറ്റ് നിർബന്ധിതരായത്. യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ ഈ പ്രശ്നം ബാധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 20 ഈസിജെറ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ടി യു ഐ ഫ്ളൈറ്റുകളിൽ മൂന്നെണ്ണം 24 മണിക്കൂറിൽ അധികം വൈകുകയും ചെയ്തു. ഏറ്റവും പുതിയ റദ്ദാക്കലിന് കാരണം ഐടി പ്രശ്നങ്ങളല്ല എന്നും വിവരസാങ്കേതികവിദ്യയുടെ പ്രശ്നങ്ങൾ ആണെന്നും ഇവ പരിഹരിച്ചു വരികയാണെന്നും ഈസിജെറ്റ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എയർ ട്രാഫിക് കൺട്രോൾ നിയന്ത്രണങ്ങൾ, റൺവേ ജോലികൾ എയർപോർട്ട് കൈകാര്യം ചെയ്യുന്നതിനുള്ള കാലതാമസം എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ റദ്ദാക്കലിന് വഴിവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ചില ഫ്ലൈറ്റുകളുടെ റദ്ദാക്കലിനെയും അതുമൂലം ബുക്ക് ചെയ്ത ഉപയോക്താക്കൾക്കുണ്ടായ അസൗകര്യങ്ങൾക്ക് തങ്ങൾ ഖേദിക്കുന്നുവെന്നും എന്നിരുന്നാലും ഈ തിരക്കേറിയ കാലയളവിലും തങ്ങളുടെ ഓരോ ഉപയോക്താവിനും തൃപ്തികരമായ രീതിയിലുള്ള സേവനങ്ങൾ നൽകണം എന്ന നിർബന്ധം തങ്ങൾക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നുമുതൽ ഉപഭോക്താക്കളെ വിവരം അറിയിക്കുകയും അവരുടെ ഫ്ലൈറ്റുകൾ റീ ബുക്ക് ചെയ്യുന്നതിനോ റീഫണ്ട് നൽകുന്നതിനോ ഉള്ള സൗകര്യങ്ങൾ തങ്ങൾ ഏർപ്പാട് ചെയ്യുമെന്നും അവർ അറിയിച്ചു. ഈ വാരാന്ത്യത്തിൽ ഏകദേശം 8000 വിമാനങ്ങളാണ് പുറപ്പെടുന്നത്. അതേസമയം വെള്ളി മുതൽ ഞായർ വരെ 17.5 ലക്ഷം വിനോദയാത്രകൾ ആണ് റോഡ് മാർഗ്ഗം വഴി ആസൂത്രണം ചെയ്യുന്നത് എന്ന് മോട്ടോർ ഓർഗനൈസേഷൻ അറിയിച്ചു. ഇതിൽ ശനിയാഴ്ച ഏറ്റവും തിരക്കേറിയ ദിവസം ആകും എന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.