കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന പതഞ്ജലി കമ്പനിയെ ട്രോളി സോഷ്യല്‍ മീഡിയ. നേരത്തെ കഞ്ചാവ് ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണെന്ന് പ്രസ്താവിച്ച് പതഞ്ജലി കമ്പനി സിഇഒ ബാലകൃഷ്ണ രംഗത്ത് വന്നിരുന്നു.
കഞ്ചാവ് നിയമ വിധേയമാക്കിയാല്‍ പതഞ്ജലി വില്‍പ്പന നടത്തുമോയെന്ന് ടിറ്റ്വറിലൂടെ ആളുകള്‍ ചോദിക്കുന്നു. കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയതോടെ രാജ്യത്തിലെ ജനങ്ങള്‍ക്ക് വലിയൊരു ബിസിനസ്സ് അവസരമാണ് ഇല്ലാതായതെന്ന് ബാലകൃഷ്ണ കഴിഞ്ഞ മാസം ഒരു പൊതു പരിപാടിയില്‍ പ്രസ്താവിച്ചിരുന്നു. ഇതിനെയാണ് ടിറ്റ്വറില്‍ ആളുകള്‍ ട്രോളിയത്.
1985 മുതലാണ് ഇന്ത്യയില്‍ കഞ്ചാവ് വില്പന പൂര്‍ണമായും നിരോധിച്ചത്. രാജ്യത്ത് കഞ്ചാവ് വില്‍ക്കാനോ ഉപയോഗിക്കാനോ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ മറ്റ് പലരാജ്യങ്ങളിലും ഔഷധാവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നത് നിയമ വിധേയമാണ്. കഞ്ചാവിന് ലഹരി ഉപയോഗമല്ലാതെ നിരവധി ആയൂര്‍വേദ ഗുണങ്ങള്‍ ഉണ്ടെന്നാണ് യോഗ ഗുരു ബാബ രാംദേവിന്റെ കമ്പനി പറയുന്നത്. എന്തായാലും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് പതഞ്ജലിക്കെതിരെ ഉണ്ടാക്കിയിരിക്കുന്നത്.
Leave a Reply