ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്‌ഗോയിൽ റെയിൽവേ പാലത്തിൽ ഡബിൾഡക്കർ ബസ് ഇടിച്ചതിനെ തുടർന്ന് 8 പേർക്ക് പരിക്കുപറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. കുക്ക് സ്ട്രീറ്റിൽ ശനിയാഴ്ച നടന്ന അപകടത്തിൽ മൂന്നുപേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. 5 പേർ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് അടിയന്തിരമായി രക്ഷാപ്രവർത്തനങ്ങൾ നടന്നതായും അഞ്ച് പേരെ ആംബുലൻസിൽ ചികിത്സയ്ക്കായി ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സ്കോട്ട് ലൻഡ് പോലീസിന്റെ വക്താവ് പറഞ്ഞു.
ഫസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗ്ലാസ്‌ഗോയിലെ 4A റൂട്ടിലുള്ള തങ്ങളുടെ ബസുകളിലൊന്ന് ഏകദേശം വൈകുന്നേരം 6 മണിക്ക് അപകടത്തിൽ പെട്ടതായി കമ്പനിയുടെ വക്താവ് പറഞ്ഞു. സംഭവത്തെ കുറിച്ച് കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടാതെ പോലീസ് നടത്തുന്ന അന്വേഷണത്തെ സഹായിക്കുന്നുണ്ടന്നും കമ്പനി അറിയിച്ചു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം വളരെനേരം തടസ്സപ്പെട്ടിരുന്നു.
Leave a Reply