സ്വന്തം ലേഖകൻ

ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സിന്റെ സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തെ 80% സെൻട്രൽ ബാങ്കുകളും ക്രിപ്റ്റോ കറൻസി പുറത്തിറക്കുന്നതിനുള്ള ഒരുക്കത്തിലാണ്. 10% ബാങ്കുകൾ അവരുടെ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു. വരും വർഷങ്ങളിൽ ഇത് നടപ്പിലാക്കും. ഓസ്‌ട്രേലിയ, ബ്രസീൽ, ചൈന, ഫ്രാൻസ്, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള 66 കേന്ദ്ര ബാങ്കുകൾ സർവേയിൽ പങ്കെടുത്തു. സർവേയിൽ പങ്കെടുത്ത ബാങ്കുകൾ ആഗോള സമ്പദ്‌വ്യവസ്ഥയുടെ 90% പ്രതിനിധീകരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018ൽ 70% പേർ മാത്രമായിരുന്നു ക്രിപ്റ്റോ കറൻസിയ്ക്കായി പരിശ്രമിച്ചുകൊണ്ടിരുന്നത്. 10% വർധനവ് ആണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഡിജിറ്റൽ പണം പ്രയോഗത്തിലെത്തിക്കാൻ മിക്ക ബാങ്കുകളും പരിശ്രമിക്കുന്നുണ്ട്. സെനഗൽ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസികൾ ഉണ്ട്. ചൈന ഇത് പുറത്തിറക്കാൻ ഇരിക്കുന്നു. ഒപ്പം തെക്കൻ കൊറിയയും യൂറോപ്യൻ സെൻട്രൽ ബാങ്കും ഈയൊരു വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തുകയാണ്.

മിക്ക ബാങ്കുകളും ക്രിപ്റ്റോ കറൻസിയിലേക്ക് മാറാൻ ശ്രമിക്കുന്നു എന്ന് സർവേയിലൂടെ കണ്ടെത്തി. സുരക്ഷിതമായ പണമിടപാട് നടത്തുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്.