ഇലന്തൂര്‍ നരബലിയിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയെന്ന റഷീദ് ഒരു സ്ഥിരം ക്രിമനലെന്ന് പോലീസ്. സ്ഥിരം മദ്യാപാനി, വൃദ്ധയെ ബലാല്‍സംഗം ചെയ്തതടക്കം നിരവധി കേസുകളില്‍ പ്രതി. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ എട്ടുമാസം മുമ്പാണ് കൊച്ചി ചിറ്റൂര്‍ റോഡില്‍ ഹോട്ടല്‍ തുടങ്ങിയത്.

2020 ഓഗസ്്റ്റില്‍ കോലഞ്ചേരിയില്‍ 75 കാരിയെ പീഡിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. ഈ കേസില്‍ 2021 ല്‍ ജാമ്യത്തിലറങ്ങിയ ശേഷമാണ് ആലുവ ചെമ്പറക്കിയില്‍ നിന്ന താമസം മാറ്റി എറണാകുളത്തെത്തിയത്.

ഗാന്ധി നഗറില്‍ കുടുംബവുമായാണ് താമസം. സ്വന്തമായി വീടില്ലെങ്കിലും വാങ്ങിച്ചതും വാടകയക്കെടുത്തതുമായി നിരവധി വാഹനങ്ങള്‍ റഷീദിനുണ്ട്. ഇവ മാറി മാറി ഉപയോഗിക്കാറാണ് പതിവ്. സ്ഥിരം മദ്യപാനി കൂടെയായ റഷീദിനെതിരെ നിരവധി കേസുകള്‍ ഉണ്ട്്. സംസാരത്തിലൂടെ ആളുകളെ കയ്യിലെടുക്കാന്‍ പ്രത്യേക മിടുക്കാണ് റഷീദിനുള്ളത്. ഈ കഴിവുപയോഗിച്ചാണ് ഇയാള്‍ ഇരകള്‍ക്കായി വല വിരിച്ചത്.

എട്ട് മാസം മുന്‍പ് കൊച്ചി ചിറ്റൂര്‍ റോഡില്‍ റഷീദ് കടമുറി വാടകയ്‌ക്കെടുത്തു. അദീന്‍സ് എന്ന പേരില്‍ ഹോട്ടല്‍ തുടങ്ങി. ഇതിനിടയിലാണ് ഇരട്ടക്കൊലപാതകത്തിന് കെണി ഒരുക്കിയത്. ഇതിനായി ഫേസ് ബുക്കില്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഒരുക്കി. സാമ്പത്തിക അഭിവൃദ്ധിയക്കും കുടുംബ ഐശ്വര്യത്തിനുമായി സമീപിക്കുക എന്ന് പറഞ്ഞാണ് കെണി ഒരുക്കിയത്. ഇരകളിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യം.