ഇരുപതു ആണ്ടുകൾക്ക് മുന്നേ നാടിനേം നട്ടാരേം വേദനയോടെ ആണെങ്കിലും പിന്നിലേക്കാക്കി ആത്മവിശ്വാസത്തോടെ യൂറോപ്യൻ കുടിയേറ്റക്കാരന്റെ കുപ്പായം അണിഞ്ഞപ്പോൾ സ്വപ്നം കണ്ടിരുന്നില്ല ഇന്ന് കാണുന്ന സൗഭാഗ്യങ്ങളും സന്തോഷവും കൈവരുമെന്ന്. ഏറെ മോഹിച്ചു കിട്ടിയ കളമശ്ശേരി സ്റ്റേഷനിലെ കേരള പോലീസ് ജോലി പാതിവഴിയിൽ ഉപേക്ഷിച്ചു ഇംഗ്ലണ്ടിലെ പരിചാരക ജോലിയിൽ പ്രവേശിച്ച എൽദോസ് തുടർച്ചയായി ഒരേ സ്ഥാപനത്തിൽ കഴിഞ്ഞ 15 വർഷത്തോളമായി സൗഹാർദ്ധപരവും നിസ്വാർത്ഥവുമായ പെരുമാറ്റം കൊണ്ടു തന്റെ സ്ഥാപനത്തിലെ മികച്ച അവാർഡുകൾ പലതവണ നേടുകയുണ്ടായി. St ലിയോനാർഡ്‌സിൽ വീട്ടുകാരെ പോലെ സ്നേഹിക്കുന്ന കൂട്ടുകാർ ഒത്തുകൂടിയപ്പോൾ എല്ലാവർക്കും പറയുവാൻ ഉണ്ടായിരുന്നത് എൽദോസ് എന്ന മനുഷ്യസ്നേഹിനിസ്വാർത്ഥവുമായ പെരുമാറ്റം കൊണ്ടു തന്റെ സ്ഥാപനത്തിലെ മികച്ച അവാർഡുകൾ പലതവണ നേടുകയുണ്ടായി. St ലിയോനാർഡ്‌സിൽ വീട്ടുകാരെ പോലെ സ്നേഹിക്കുന്ന കൂട്ടുകാർ ഒത്തുകൂടിയപ്പോൾ എല്ലാവർക്കും പറയുവാൻ ഉണ്ടായിരുന്നത് എൽദോസ് എന്ന മനുഷ്യസ്നേഹി അവരവരുടെ ജീവിതത്തിൽ പല വിഷമഘട്ടങ്ങളിലും കൂടെ നിന്നു സഹായിച്ച സഹോദര സ്നേഹത്തെ പറ്റി മാത്രമാരുന്നു.കൂട്ടുകാർ തന്നെ ഒരുക്കിയ ഭക്ഷണ മേളയും ഗാനമേളയും കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച ഡാൻസും ചേർന്ന് വർണ്ണശബളമായ ചടങ്ങ് മറക്കാനാവാത്ത അനുഭവമായി.

കോതമംഗലം കാടാതി ദേശത്തു മൂലയിൽ കുടുംബാംഗമായ എൽദോസിന്റെ ജീവിത വിജയത്തിന്റെ പങ്കാളി മീമ്പാറ തെങ്ങുംപള്ളിൽ സാനി എൽദോസ് NHS ൽ രജിസ്റ്റർഡ് നേഴ്സ് ആയി ജോലിചെയ്തു വരികയാണ്. അലൻ,അന്ന എന്ന രണ്ട് മക്കളാണ് ഈ സന്തുഷ്ട കുടുംബത്തിന്റെ മാറ്റുകൂട്ടുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ