തെലങ്കാനയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സ്ത്രീയുടെ നെഞ്ചത്ത് ചവിട്ടിയ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍.  ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധി കൂടിയായ ഇമ്മടി ഗോപിയാണ് അറസ്റ്റിലായിരിക്കുന്നത്.

തെലങ്കാന രാഷ്ട്രസമിതി അംഗമായ ഇമ്മടി ഗോപി സ്ത്രീയുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ഇയാളെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഉടനടി അറസ്റ്റ് നടന്നത്.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലായിരുന്നു സംഭവം നടന്നത്. ഗൗരാരാം ഗ്രാമത്തിലെ രാജവ്വ എന്ന സ്ത്രീയെയാണ് ഗോപി ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നെഞ്ചത്ത് ചവിട്ടിയത്. 10 മാസം മുമ്പാണ് രാജവ്വ ഗോപിയില്‍ നിന്നും 33 ലക്ഷം രൂപയ്ക്ക് 1125 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടും സ്ഥലവും വാങ്ങിക്കുന്നത്. എന്നാല്‍ പണം കൈമാറിയിട്ടും രാജവ്വയ്ക്ക് ഗോപി സ്ഥലം കൈമാറിയില്ല. മാര്‍ക്കറ്റ് വില കുതിച്ചുയര്‍ന്നെന്നും 50 ലക്ഷം രൂപകൂടി തരണമെന്നും ഗോപി ആവശ്യപ്പെട്ടു. പക്ഷേ, രാജവ്വ ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് രാജവ്വ ഇന്‍ടല്‍വായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞായറാഴ്ച് ഗോപിയുടെ വീടിനു മുന്നില്‍ രാജവ്വ പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഗോപി ഇവരോട് മോശമായി പെരുമാറി. തുടര്‍ന്ന് രാജവ്വ ഇതിനെ ചോദ്യംചെയ്യുകയും ചെരുപ്പൂരി അടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഗോപി രാജവ്വയുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുകയായിരുന്നു. ഇത് കണ്ട നിന്നയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് തെലങ്കാന രാഷ്ട്ര സമിതി അംഗത്തിന്റെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്‍ഡല്‍വായ് പൊലീസ് സേറ്റഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.