ആനവാൽ ചോദിച്ച 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആനപ്പാപ്പാൻ പോക്‌സോ കേസിൽ അകത്തായി. എറണാകുളം ഏലൂർ മണലിപ്പറമ്പിൽ സജി (29) നെയാണ് പാലാ സി.ഐ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി പെൺകുട്ടിയുമായി സൗഹൃദത്തിലായ ഇയാൾ വീഡിയോ കാളിലൂടെ നഗ്‌ന ദൃശ്യങ്ങൾ കാണിക്കണമെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

മറ്റൊരു വിദ്യാര്‍ത്ഥിയാണ് ഇവരുടെ പദ്ധതി പൊളിച്ചത്. അസാധാരണ ഭാരമുള്ള ട്രോളി ബാഗ് പരിശോധിക്കണമെന്ന് കെയര്‍ ടേക്കറോട് വിദ്യാര്‍ത്ഥി ആവശ്യപ്പെടുകയായിരുന്നു….
കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിംഗിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മേവടയിലുള്ള സുഹൃത്തായ ഒരു മാദ്ധ്യമപ്രവർത്തകനോട് ഇക്കാര്യം പറയുകയും അദ്ദേഹം പാലാ സി.. കെ.പി. ടോംസണെ അറിയിക്കുകയും ചെയ്തു. തുടർന്ന് വനിതാ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കഴിഞ്ഞ രണ്ടു വർഷമായി സജിയുമായി പെൺകുട്ടി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വ്യക്തമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെൺകുട്ടിയുടെ വീടിനു സമീപം ആനയുമായി രണ്ടുവർഷം മുമ്പ് എത്തിയ സജി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ ആനവാൽ തരാമോയെന്ന് പെൺകുട്ടി ഇയാളോട് തിരക്കി. അങ്ങനെയാണ് സൗഹൃദത്തിലായത്. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ സജി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് പലതവണ വീഡിയോ ചാറ്റിംഗിൽ ഇടപെടുകയും നഗ്‌നദൃശ്യങ്ങൾ കാണിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെടുകയും ചെയ്തു.

പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് സജിയെ ഭരണങ്ങാനത്ത് ആനപ്പാപ്പാനായി ജോലി ചെയ്യവേ പിടികൂടുകയായിരുന്നു. എ.എസ്.ഐ ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനുമോൾ, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.