ടോം ജോസ് തടിയംപാട്
ഇന്ന് ഉച്ചകഴിഞ്ഞു മുതല്‍ നെസ്റ്റ്‌ഫോര്‍ഡ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന എല്‍സമ്മ കുര്യാക്കോസ് മഠത്തിലോട്ടിന്റെ ജീവിതം എന്തായിരുന്നു എന്ന് പള്ളിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നും വന്ന മോനച്ചന്‍ വിശദീകരിച്ചപ്പോള്‍ കേട്ടിരുന്നവര്‍ക്ക് അതൊരു സന്ദേശമായി മാറി. കേരളത്തില്‍നിന്നും വിദ്യാഭ്യാസം കഴിഞ്ഞു കുവൈറ്റ് മിനിസ്ട്രിയില്‍ ജോലി ചെയ്തിരുന്ന എല്‍സമ്മ അവിടെ തന്നെ എന്‍ജിനീയറായിരുന്ന കുര്യാക്കോസിനെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ചു മക്കള്‍.

2

മക്കളെല്ലാം അമേരിക്ക, കാനഡ, യു കെ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നു. റിട്ടയര്‍ ചെയ്ത ശേഷം അമേരിക്കയില്‍ മക്കളോടോപ്പം ജീവിക്കുകയായിരുന്നു അവിടെ നിന്നും യുകെയിലെ നെസ്റ്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന ബൈജു, ബിനി, എന്നീ മക്കളെ കാണുന്നതിനുവേണ്ടി വന്നപ്പോഴാണ് മരണം അവരെ മാടിവിളിച്ചത്.
ഭര്‍ത്താവ് കുര്യാക്കോസ് നേരത്തെ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.

3

ഒട്ടേറെ ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന, ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള നല്ല അറിവുള്ള എല്‍സമ്മ (72 വയസ്) വിനയത്തിന്റെ കൊടുമുടികയറിയ സ്ത്രീ കൂടിയായിരുന്നു എന്ന് മോനച്ചന്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തുമണിക്ക് നെസ്റ്റ്‌ഫോര്‍ഡ് കത്തോലിക്ക പള്ളിയില്‍ ആരംഭിച്ച ശവസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ബിഷപ്പ് ജോസഫ് സ്രാംബിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സഹകര്‍മ്മികളായി നാല് അച്ചന്മാരും ഉണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4

യൗസെപ്പിതാവിനെ പോലെ സഹനത്തിന്റെയും വിശ്വാസത്തിന്റെയും പാതയില്‍ നടന്നു എല്‍സമ്മ സ്വര്‍ഗത്തില്‍ എത്തിക്കഴിഞ്ഞു എന്നു ബിഷപ്പ് പറഞ്ഞു.

സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബന്ധുക്കള്‍ എത്തിയിരുന്നു. കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മഠത്തിലോട്ടു കുടുംബങ്ങളുടെ സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നിരുന്നു. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍, UKKCA. ലിവര്‍പൂള്‍ ക്നാനായ അസ്സോസിയേഷന്‍, മാഞ്ചസ്റ്റര്‍ ക്നാനായ അസോസിയേഷന്‍, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, എന്നീ സംഘടനകള്‍ക്കു വേണ്ടി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

5