തിരുവല്ലയിലെ കുറ്റപ്പുഴയില്‍ വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായയുവതായിണ് രക്ഷപ്പെട്ടത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളിയാണ് യുവതിയെ വീട്ടിലെത്തിച്ചത്. ഈ മാസം 8നായിരുന്നു സംഭവം. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കുവാന്‍ ഒരുങ്ങവേ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഡിസംബര്‍ എട്ടിന് അര്‍ദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജ ചെയ്യാം എന്നപേരില്‍ അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്. ആഭിചാര കര്‍മ്മത്തിനിടെ വാളെടുത്ത് തന്നെ ബലി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞതായും യുവതി പറഞ്ഞു. തക്കസമയത്ത് അമ്പിളിയുടെ ഒരു ബന്ധു പൂജനടന്ന വീട്ടിലെത്തിയതോടെയാണ് നരബലിയില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

ബന്ധു വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നല്‍കി. ഭയം കാരണം ആദ്യം യുവതി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല ഈ സംഭവം. ഇതെന്റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാള്‍ കത്തി. അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു’- നരബലിയില്‍ നിന്ന് രക്ഷപ്പെട്ട യുവത്യുടെ വാക്കുകളാണിത്.

കോരളത്തില്‍ നരബലി പരമ്പര തിടരുകയാണ് .കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷംമാണിപ്പോള്‍ തിരുവല്ലയില്‍ നരബലി ശ്രമം പുറത്ത് വരുന്നത്. ലോകം മുഴുവന്‍ മലയാളികള്‍ ഇന്നു ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇലന്തൂര്‍ നരബലി.

കേരളം പോലെ വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്തനംതിട്ട ജില്ലയില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നു ചോദിക്കുന്നവര്‍ ഏറെയാണ്.ശാസ്ത്രമെത്ര വളരുമ്പോഴും മനുഷ്യന്‍ അന്ധവിശ്വാസത്തില്‍നിന്ന് മോചിതനല്ല. നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ വേരുകള്‍ പരിധി വരെ അന്ധവിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ ഭാഗമാണ്. ഇലന്തൂര്‍ സംഭവത്തിന് ശേഷം ഇന്ത്യയെട്ടാകെ നിരവതി നരബലി കേസുകള്‍ പുറത്ത് വന്നിരുന്നു.