ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് മുതൽ യുകെയിലെ തൊഴിൽ ഇടങ്ങളിൽ ഫ്ലെക്സിബിൾ വർക്കിംഗ് ടൈം നടപ്പിലാക്കി തുടങ്ങി. ഇതിൻറെ ഫലമായി ജോലിയിൽ ചേരുന്ന ആദ്യദിനം തന്നെ ജീവനക്കാർക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട ജോലിസമയം തിരഞ്ഞെടുക്കാൻ സാധിക്കും. നേരത്തെ ജോലിയിൽ ചേർന്ന് 26 ആഴ്ചകൾക്ക് ശേഷം മാത്രമേ ഇതിന് സാധിക്കുകയുമായിരുന്നുള്ളൂ. ഈ പുതിയ മാറ്റം ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പ്രയോജനപ്രദമാണെന്നാണ് പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്ലെക്സിബിൾ വർക്കിംഗ് ടൈം നിലവിൽ വരുന്നത് ജീവനക്കാർക്കും തൊഴിൽ ഉടമകൾക്കും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ ജീവനക്കാർക്ക് ജോലി ചെയ്യാനും കമ്പനികൾക്ക് തങ്ങൾക്ക് അനുയോജ്യരായ തൊഴിലാളികളെ ലഭിക്കുന്നതിനും ഫ്ലെക്സിബിൾ വർക്കിംഗ് ടൈം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാർട്ട് ടൈം വർക്ക്, ഫ്ലെക്സിടൈം, ജോബ് ഷെയറിംഗ്, റിമോട്ട് വർക്ക് എന്നിങ്ങനെ പല തരത്തിലുള്ള ഫ്ലെക്സിബിൾ വർക്കിംഗ് ക്രമീകരണങ്ങളാണ് ഉള്ളത് . ഫ്ലെക്സിബിൾ വർക്കിംഗ് ടൈം ഏർപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് വളരെ വിശദമായ നടപടിക്രമങ്ങൾ അടങ്ങുന്ന നിയമാവലി നിലവിൽ വന്നു. ജീവനക്കാരുടെ സമയക്രമീകരണങ്ങളോട് അനുബന്ധിച്ച് തൊഴിലുടമകളും തൊഴിലാളികളും പിന്തുടരേണ്ട ചടങ്ങുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നയം നടപ്പിലാക്കി തുടങ്ങിയതോടെ തൊഴിലിടങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിശു സംരക്ഷണ ചുമതലയുള്ള അമ്മമാർക്കും മറ്റും തങ്ങൾക്ക് ഉചിതമായ സമയം തിരഞ്ഞെടുക്കാൻ സാധിക്കുമെന്നത് ഒട്ടേറെ യു കെ മലയാളികൾക്കും അനുഗ്രഹപ്രദമാകും.