അപ്പച്ചൻ കണ്ണഞ്ചിറ

ആൾട്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യുവജന ധ്യാനം 2023’ നവംബർ മാസം 10 മുതൽ 12 വരെ സ്റ്റാഫ്‌ഫോർഡ്ഷയറിലെ ആൾട്ടനിൽ വെച്ച് നടത്തപ്പെടുന്നു.

വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്നേഹത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്‌ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകളും പ്രബോധനങ്ങളും പങ്കുവെക്കുക എന്നതാണ് യുവജന റിട്രീറ്റിലൂടെ ലക്‌ഷ്യം വെക്കുന്നത്. യേശുവിനെ സ്വന്തം
ജീവിതത്തിൽ അനുഭവവേദ്യമാക്കുവാൻ തിരുവചന ശുശ്രുഷകൾ അനുഗ്രഹദായകമാവും.

സീറോമലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് (യൂറോപ്പ്‌) ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ എന്നിവർ യുവജന ധ്യാനത്തിന് നേതൃത്വം നൽകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പതിനാറു വയസ്സിനു മുകളിലുള്ള യുവജനങ്ങൾ ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന രജിസ്ട്രേഷൻ ഫോമുകൾ എത്രയും വേഗം പൂരിപ്പിച്ചു നൽകി പ്രവേശനം ഉറപ്പാക്കുവാൻ താല്പര്യപ്പെടുന്നു. മാതാപിതാക്കളും, പാരീഷ് ഇവാഞ്ചലൈസേഷൻ ഗ്രൂപ്പുകളും തങ്ങളുടെ പരിധിയിലുള്ള യുവജനങ്ങളെ ധ്യാനത്തിൽ പങ്കു ചേരുവാൻ പ്രോത്സാഹിപ്പിച്ചയക്കണമെന്ന്‌ കോർഡിനേറ്റർമാരായ മനോജ്, മാത്തച്ചൻ എന്നിവർ അഭ്യർത്ഥിച്ചു.
https://forms.gle/f4FytADespY8GqNq8

For further details please contact
Manoj : 07848808550, Mathachan: 07915602258

Youth Retreat – Starts at 4:00 pm on 10th November and Ends at 4:00 pm on 12th November 2023.

Venue: St. Gregory the Great RC Church, Alton Castle, Castle Hill Road, Alton, ST10 4TT.