യുദ്ധം തുടങ്ങിയത് കടുവയാണെങ്കിലും കരടി വിട്ടുകൊടുത്തേയില്ല. കടുവയും കരടിയും തമ്മിലാണ് പൊരിഞ്ഞ യുദ്ധം തന്നെ നടന്നത്. ആരെയും അമ്പരിപ്പിക്കുന്ന യുദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ ടബോഡ നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയവരാണ് വീഡിയോ പകര്‍ത്തിയത്. വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന കടുവ, ഇതിനിടയിലാണ് അമ്മക്കരടിയും കുഞ്ഞുമെത്തുന്നത്. കടുവയുടെ സമനില നഷ്ടപ്പെട്ട് കരടിക്ക് നേരെ പാഞ്ഞടുത്തു. പിന്നെ പൊരിഞ്ഞ യുദ്ധം. കരടിക്കായിരുന്നു യുദ്ധത്തിലുടനീളം മുന്‍തൂക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കരടിയുടെ ദേഹത്തെ വലിയ രോമങ്ങളാണ് രക്ഷയായത്. കടുവ എത്ര ശ്രമിച്ചിട്ടും കരടിയെ മുറുകെ പിടിക്കാന്‍ കഴിഞ്ഞില്ല. കടുവയെ ഓടിച്ചിട്ട് തല്ലുക വരെ ചെയ്തു കരടി. ഒടുവില്‍ കരടി നടന്നു നീങ്ങി, ശാന്തനായി കടുവയും.