ജോർജ്‌ മാത്യു

കണ്ണിനും കാതിനും വിസ്മയങ്ങൾ തീർത്ത കലാവിരുന്നുകളും ,മ്യൂസിക്കൽ നൈറ്റും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളോടെ ഏർഡിങ്ങ്ടൺ മലയാളി അസോസിയേഷൻറെ ക്രിസ്മസ് പുതുവത്സര ആഘോഷം അവിസ്മരണീയമായി .കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്കുശേഷം നടന്ന ആഘോഷം നയനമനോഹരവും കലാസാംസ്കാരിക പരിപാടികൾ കൊണ്ടു സജീവവും ആയിരുന്നു .

നിസ്വാർത്ഥതയുടെ ആൾരൂപമായ ക്രിസ്തുവിന്റെ വിനയത്തെയും,ലാളിത്യത്തെയും പ്രഘോഷിക്കുന്ന ക്രിസ്മസിന്റെ പ്രധാന ആകർഷണമായ ക്രിസ്മസ് ഫാദർ സമ്മാനപൊതിയുമായി വേദിയിൽ എത്തിയപ്പോൾ കരഘോഷത്തോടെയാണ് സാന്റയെ എതിരേറ്റത്‌ . തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഇ എം എ പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു .മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരുടെയും പിന്തുണയും , സഹകരണങ്ങളും മോനി ഷിജോ അഭ്യർത്ഥിച്ചു .യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡന്റ് ജോർജ്‌ തോമസ് പൊതുയോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു .ഫാ ബിൻസു എബ്രഹാം,ബെന്നി ഓണശ്ശേരിയിൽ ,ബാബു തോട്ടം എന്നിവർ പ്രസംഗിച്ചു .സെക്രട്ടറി അനിത സേവ്യേർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു .ഇ എം എ വൈസ് പ്രസിഡന്റ് ജോർജ്‌ മാത്യു സ്വാഗതവും ട്രെഷറർ ജെയ്സൺ തോമസ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും,യോഗത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മ കലാമേളയിൽ പങ്കെടുത്തവർക്കും ,വിവിധ കലാപരിപാടികൾക്ക് പരിശീലനം നല്കിയവർക്കും , പുൽക്കൂട് മൽസര വിജയികൾക്കും, കരോൾ ഗാന മൽസര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു . ഓസ്‌ട്രേലിയയിലേക്കു പോകുന്ന ശരത്തിനും കുടുംബത്തിനും ഉപഹാരം നൽകി ആദരിച്ചു .ഫോക്കസ് ഫിനിഷുർ നേതൃത്വം നൽകിയ കലാസന്ധ്യ വേറിട്ട ഒരു അനുഭവമായി മാറി സഹൃദയ ഹൃദയം കീഴടക്കി .

ജോയിന്റ് സെക്രെട്ടറി ഡിജോ ജോൺ,ജോയിന്റ് ട്രെഷർ ജെൻസ് ജോർജ്‌ ,കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക നിജു ,ഏരിയ കോഓർഡിനേറ്റർ മാരായ കുഞ്ഞുമോൻ ജോർജ്‌ ,മേരി ജോയി ,അശോകൻ മണ്ണിൽ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.