ജോർജ് മാത്യു
അതിജീവനത്തിന്റെയും പ്രത്യാശയുടെയും പൊൻകിരണങ്ങൾ വിതറികൊണ്ട് ഈസ്റ്ററും,സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമ്മ പുതുക്കി വിഷുവും,ഇ എം എ യുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു .ഇ എം എ കമ്മിറ്റി ഭാരവാഹികൾ നിലവിളക്കിൽ ഭദ്രദീപം തെളിയിച്ചതോടെ,ആഘോഷ പരിപാടികൾക്ക് തുടക്കമായി.തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇ എം എ പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ജോർജ് മാത്യു സ്വാഗതവും,ജോയിന്റ് സെക്രട്ടറി ഡിജോ ജോൺ നന്ദിയും പറഞ്ഞു . പിന്നീട് കുട്ടികളെക്കൊണ്ട് വിഷുക്കണി കാണിച്ചു ,വിഷുകൈനീട്ടം നൽകി .കുട്ടികളും,മുതിർന്നവരും വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു .
ഈ വർഷം ഇ എം എ നടത്തിയ രാധ,കൃഷ്ണ മൽസരം പുതുമയാർന്നതും,എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതും ആയിരുന്നു. ഫോക്കസ് ഫിൻഷുർ (ഷിജോ ജോസഫ് ). സ്പൊൺസർ ചെയ്ത ഡിജെ ‘ഈണം 2023’ കാണികളിൽ ആവേശകടലുയർത്തി. സെക്രട്ടറി അനിത സേവ്യേർ ,ട്രെഷറർ ജെയ്സൺ തോമസ്,ജോയിന്റ് ട്രഷ റർ ജെൻസ് ജോർജ് ,ഏരിയ കോഓർഡിനേറ്റർമാരായ കുഞ്ഞുമോൻ ജോർജ് ,അശോകൻ മണ്ണിൽ ,മേരി ജോയി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി .വളരെ വിഭവസമൃദ്ധമായ ഭക്ഷണം ഇ എം എ ക്രമീകരിച്ചിരുന്നു.അവസാനം എല്ലാവരും ചേർന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു പരിപാടികൾ സമാപിച്ചു.
Leave a Reply