രണ്ടായിരത്തി പതിനേഴിൽ യുകെയിൽ പ്രവർത്തനം തുടങ്ങിയ എസ്സെൻസ് ഗ്ലോബൽ യുകെ വിവിധ വിജയകരമായ പ്രോഗ്രാമുകൾക്ക് ശേഷം കൂടുതൽ പ്രവർത്തനങ്ങളുമായി മുമ്പോട്ട് .അടുത്ത വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .
ലണ്ടനിൽ ഡയറക്ടർ ഡോ. ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ വെച്ച് ജോബി ജോസഫ് ( പ്രെസിഡണ്ട് ), സലീന സുലൈമാൻ ( വൈസ് പ്രെസിഡണ്ട് ), ബിനോയി ജോസഫ് ( സെക്രട്ടറി ), റ്റോമി തോമസ് ( ട്രെഷറർ ), സിജോ പുല്ലാപ്പള്ളി , എബി എബ്രഹാം , ഡെയ്സൺ ഡിക്സൺ ( ജോയിന്റ് സെക്രെട്ടറിമാർ ) ഷിന്റോ പാപ്പച്ചൻ ( നാഷണൽ കോർഡിനേറ്റർ ) എന്നിവരെയാണ് പുതിയ സാരഥികളായി അടുത്ത ഒരു വര്ഷത്തേന് തെരഞ്ഞെടുത്തത് . കൂടാതെ പതിനഞ്ചോളം മെമ്പേഴ്സിനെ ഉൾപ്പെടുത്തി പുതിയ എക്സികുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു .
പ്രെസിഡണ്ടായ ജോബി ജോസഫ് യുകെയിലെ ഒരു സാമ്പത്തികകാര്യ വിദഗ്ധനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ് . എസ് ബി കോൺസൾട്ടന്റ് കമ്പനിയുടെ ഡയറക്ടറും , ഐടി കോൺസൾറ്റണ്ടും ലണ്ടൻ മാരത്തൻ ഉൾപ്പെടെയുള്ള വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിത്യവുമാണ് സെക്രട്ടറിയായി സ്ഥാനമേറ്റ ബിനോയി ജോസഫ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഗസറ്റഡ് ഉദ്യോഗസ്ഥയായിരുന്ന സലീന സുലൈമാനാണ് വൈസ് പ്രെസിഡണ്ട് . എസ്സെൻസ് ഗ്ലോബൽ യുകെ കൂടുതൽ ആശയപ്രചാരണത്തിനായി എൻലൈറ്റ് എന്ന ഇ മാഗസിൻ തുടങ്ങുകയാണ് . പ്രമുഖ എഴുത്തുകാരനായ മുരുകേഷ് പനയറയാണ് എഡിറ്റർ ഇൻ ചാർജ് . യുകെയിലെ പ്രമുഖരായ എഴുത്തുകാരുടെ കൃതികൾ ചേർത്തുകൊണ്ട് പുറത്തിറക്കുന്ന ഇ മാഗസീന്റെ പ്രകാശനം ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ ജൂൺ ഒൻപതാം തിയതി ലണ്ടനിൽ വെച്ച് നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് എസ്സെൻസിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
http://www.essenseglobaluk. com
Leave a Reply