വിനു വി.ആര്‍
യുകെയിലെ എസക്സ് ഹിന്ദു സമാജം വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 17-ാം തീയതി (ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ തുടങ്ങുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് അഞ്ചുമണി വരെ നീണ്ടുനില്‍ക്കും. ചെംസ്ഫോര്‍ഡിലെ ബോസ്വെല്‍സ് സ്‌കൂളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ചെംസ്ഫോര്‍ഡ് മേയര്‍ ഡന്‍ങ്കന്‍ ല്യൂംലി മുഖ്യാഥിതിയായിരിക്കൂം. ഹൈന്ദവ ആചാരങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നൂ നല്‍കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വൈവിധ്യമായ പരിപാടികളാണ് സംഘാടകര്‍ ക്രമീകരിക്കുന്നത്.
കൃഷ്ണ വേഷധാരികളായ കുട്ടികളുടെ ഘോഷയാത്രയും, കൃഷ്ണ ജയന്തിയോടനൂബന്ധിച്ച് നാട്ടിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളിലെ മുഖ്യ ഇനമായ ഉറിയടി മത്സരവും യുകെയിലെ മറ്റ് ആഘോഷ പരിപാടികളില്‍ നിന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് വ്യത്യസ്ത നല്‍കും. കൂടാതെ, നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ നടന്നൂ വരുന്ന പൂജകള്‍ക്ക് സമാനമായി ബ്രഹ്മശ്രീ പ്രസാദ് തിരുമേനിയുടെ നേതൃത്വത്തില്‍ വിദ്യാഗോപാല പൂജയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തു മണിക്ക് തന്നെ ആരംഭിക്കുന്ന വിദ്യാഗോപാല പൂജയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഏത് വെല്ലുവിളികളെയും മാനസികമായി നേരിടാനൂള്ള ശക്തിയും പഠനത്തില്‍ ഏകാഗ്രത വര്‍ദ്ധിക്കുവാനും സാധിക്കും. ഭജനയും, പൂജയും, നൃത്തങ്ങളും ഉള്‍പ്പടെ നാട്ടിലെ ക്ഷേത്രോത്സവങ്ങളെ അനൂസ്മരിപ്പിക്കും വിധമുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് കമ്മറ്റി അംഗങ്ങളുടെ ശ്രമം.
ഹൈന്ദവാചാരങ്ങള്‍ നിലനിര്‍ത്തികൊണ്ടു തന്നെ വളര്‍ന്ന് വരുന്ന തലമുറയ്ക്ക് നമ്മുടെ സംസ്‌കാരവും പൈതൃകവും പകര്‍ന്ന് നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള അളുകള്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടില്‍ പ്രവേശന ഫീസ് അടക്കണമെന്നൂം സംഘാടകര്‍ ഭക്തിപൂര്‍വ്വം അപേക്ഷിക്കുന്നൂ.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന സംഘാടക കമ്മറ്റിയുമായി ബന്ധപ്പെടുക.
ചിത്ര അനൂപ് – 07735 372 629
സുജാത രാമു – 07845 328 505
വിനു വി ആര്‍ – 07877 815 987
ബോബി വല്ല്യത്ത് – 07921 565 949
ഷനില്‍ അനങ്ങരത്ത് – 07748 928 958
Bank Name : Metro Bank, Chelmsford
Account Name : Essex Hindu Samajam
Account Number: 246 318 55
Sort Code : 23-05-80
Address:
The Boswell’s School,
Burnham Road, Chelmsford,
CM1 6LY
Leave a Reply