പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിൽ നടക്കുന്നത്. ഏറ്റവും ഒടുവിലെ സര്‍വേ പ്രകാരം 1.2 ശതമാനം മാത്രമാണ് കണ്‍സര്‍വറ്റിവ് പാര്‍ട്ടിയുടെ ലീഡ്. കഴിഞ്ഞദിവസം വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിലായിരുന്നു ഇരു പാർട്ടികളും.
യുറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടികൾക്കു തുടക്കമിട്ട തെരേസാ മേ ഏപ്രിൽ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടിയെക്കാൾ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ തുടർച്ചയായ ഭീകരാക്രമണങ്ങളും മറ്റും ജനപിന്തുണ കുറച്ചതായാണു സൂചന. 2020 വരെ അധികാരത്തിൽ തുടരാൻ തെരേസ മേക്ക് ആകുമായിരുന്നു. ഇതിനിടക്കാണ് അപ്രതീക്ഷിതമായി തെരേസ മേ ബ്രിട്ടനിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ തീരുമാനം. ബ്രെക്സിറ്റ് നടപടിക്രമങ്ങൾ സുഗമമായി ആരംഭിക്കാനും തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നായിരുന്നു മേയുടെ അഭിപ്രായം.
ബ്രിട്ടീഷ് സമയം രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി . അഞ്ചുവർഷം കൂടുബോഴാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 650 അംഗ സഭയിൽ ഭൂരിപക്ഷം നേടാൻ 326 സീറ്റുകളാണ് വേണ്ടത്. ബ്രെക്സിറ്റിനെ അനുകൂലിച്ച് ജനം വോട്ട് ചെയ്തതോടെ ഡേവിഡ് കാമറൺ പ്രധാനമന്ത്രിപദം ഒഴിഞ്ഞപ്പോഴാണ് തെരേസ അധികാരത്തിലേറിയത്. ബ്രെക്സിറ്റ് നടപടികൾക്ക് ടോറി എംപിമാരുടെ എണ്ണം വർധിപ്പിക്കേണ്ടതും മേയെ സംബന്ധിച്ച് അനിവാര്യമാണ്.
Leave a Reply