ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇലക്ട്രിക് വാഹനങ്ങൾ (EV) ഉപയോഗിക്കുന്നവർക്ക് പുതിയ നികുതി ചുമത്താനുള്ള സാധ്യത സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു . ഇന്ധന നികുതി പെട്രോൾ, ഡീസൽ വാഹനങ്ങൾക്കായുള്ളതാണെന്നും, ഇലക്ട്രിക് വാഹനങ്ങൾക്കും ന്യായമായ സമാന്തര സംവിധാനം വേണമെന്നും സർക്കാർ വക്താവ് വ്യക്തമാക്കി. ടെലഗ്രാഫ് റിപ്പോർട്ട് പ്രകാരം, കിലോമീറ്ററിന് 3 പൈസ വീതം നികുതി ചുമത്താനുള്ള ആശയം ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് നടപ്പായാൽ ലണ്ടനിൽ നിന്ന് എഡിൻബറ വരെ യാത്ര ചെയ്യുമ്പോൾ ഏകദേശം 12 പൗണ്ട് അധികമായി ചെലവാകുമെന്ന് കണക്കാക്കുന്നു. ഹൈബ്രിഡ് വാഹനങ്ങൾക്കും ഈ നിരക്കിൽ നികുതി ബാധകമാകും. സർക്കാർ ഇതിനകം തന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് £4 ബില്യൺ പിന്തുണ നൽകിയിട്ടുണ്ടെന്നും, വാഹന ഉടമസ്ഥത കൂടുതൽ സൗകര്യപ്രദവും വിലകുറഞ്ഞതുമാക്കാൻ ശ്രമിക്കുന്നുവെന്നും വ്യക്തമാക്കി.

എന്നാൽ പ്രതിപക്ഷം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നു. ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ചുമത്തുന്നത് “തെറ്റായ സമയം” ആണെന്ന് ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ് പറഞ്ഞു. എ.എ പ്രസിഡന്റായ എഡ്മണ്ട് കിങ് സർക്കാരിന് ഇന്ധന നികുതി ചുമത്താനുള്ള ശ്രമത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി. നിലവിൽ വില കൂടുതൽ കാരണം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുറവാണ് . ഈ സാഹചര്യത്തിൽ നികുതി ഏർപ്പെടുത്തുന്നത് ഇലക്ട്രിക് വാഹനവിപണിക്ക് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.