കൊവെൻട്രി. ഈ കൊറോണാ കാലത്ത് യു കെ മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് വിൽ എഴുതുക അല്ലെങ്കിൽ എഴുതിയ വിൽ നിയമപരമായി സാധുത ഉള്ളതാണോ ?. ആർക്കാണ് വിൽ  എഴുതുവാൻ നിയമപരമായി അധികാരമുള്ളത്.  എന്നൊക്കെയുള്ള കാര്യങ്ങൾ . ഇത്തരം സംശയങ്ങൾ ഉടലെടുക്കുമ്പോൾ തന്നെ ഇവ സാധൂകരിക്കാൻ ഏറ്റവും നല്ല വഴി  ആദ്യം ബ്രിട്ടനിലെ സർക്കാർ വെബ്സൈറ്റായ  https://www.gov.uk/make-will സന്ദർശിക്കുക എന്നതാണ്. വളരെ വ്യക്തമായി സർക്കാർ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്   പലരും  ഈ സംശയങ്ങൾ ചോദിച്ചപ്പോൾ യു കെയിൽ മലയാളികൾക്ക് ഏറ്റവും കൂടുതൽ ഇത്തരം കാര്യങ്ങളിൽ സഹായമാകുന്ന അലൈഡ് വിൽ സർവീസിലെ പ്രൊഫെഷണലി ക്വാളിഫൈഡ് ആയ വിൽ റൈറ്റർ  ആൻഡ്രൂ ഹാർപ്പറിന് എഴുതി നൽകുകയും അദ്ദേഹം നൽകിയ മറുപടി  മലയാളത്തിലേക്ക് തർജ്ജമ ചെയ്തതുമാണ് താഴെ നൽകിയിരിക്കുന്നത് . സോളിസിറ്റർ മാരുടെ ഒരു പാനൽ ഉപയോഗിച്ചും , വിൽ സർവീസ് സൊസൈറ്റിയുടെ  യോഗ്യത ഉള്ള വിൽ റൈറ്ററും തയ്യാറാക്കുന്ന വില്ലുകൾ മലയാളികൾക്കുൾപ്പടെ അലൈഡ് വിൽ സർവീസിൽ കൂടി നൽകി വരുന്നുണ്ട്

എന്താണ് വിൽ ?

നിങ്ങളുടെ കാലശേഷം നിങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ആർക്കു നൽകണം അല്ലെങ്കിൽ അവയുടെ അവകാശികൾ ആരായിരിക്കണം  എന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ നിയമപരമായി എഴുതി വെക്കുവാൻ നിങ്ങളെ അനുവദിക്കുന്ന മാർഗമാണ് വിൽ . നിലവിലുള്ള നിയമമനുസരിച്ച് നിങ്ങള്ക്ക് സ്വന്തമായി  വെള്ള പേപ്പറിൽ നിങ്ങളുടെ വിൽ  എഴുതി സൂക്ഷിക്കാവുന്നതാണ് . അല്ലെങ്കിൽ ഇവ ചെയ്യുവാൻ യോഗ്യത നേടിയ ഒരു സോളിസിറ്ററിന്റെയോ ,പ്രൊഫെഷനലായി യോഗ്യത നേടിയ  സൊസൈറ്റി ഓഫ് വിൽ റൈറ്റേഴ്‌സിൽ അംഗമായ ഒരു ക്വാളിഫൈഡ് വിൽ  റൈറ്ററുടെയോ സഹായം നിങ്ങള്ക്ക് തേടാവുന്നതാണ് .

വില്ലിൽ എന്തൊക്കെയാണ് ഉൾപ്പെടുത്താൻ കഴിയുന്നത്?

. ആരായിരിക്കും നിങ്ങളുടെ മരണ ശേഷം  നിങ്ങളുടെ സ്വത്തിന്റെ അവകാശികൾ  ആകുന്നത് എന്നും  ,പ്രായപൂർത്തിയാകാത്ത നിങ്ങളുടെ മക്കളുടെ പരിപാലനവും (Guardians) ,നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ വസ്തുവകകൾ എങ്ങനെയാണ് നിങ്ങളുടെ ഇഷ്ടം അനുസരിച്ചു നൽകേണ്ടതെന്നും ഈ കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി എക്സിക്യൂട്ടർ ആയി നമ്മൾക്ക് ഇഷ്ടമുള്ള ആളുകളെ ചുമതലപ്പെടുത്തുവാനും നമുക്ക് വില്ലിലൂടെ സാധിക്കും .  ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്ക് വിശ്വസിക്കാവുന്ന ആളുകളെ ചുമതലപ്പെടുത്തുന്നതിലൂടെ നമ്മുടെ വസ്തുവകകൾ മരണ ശേഷം അർഹതപ്പെട്ട ആളുകളിലേക്ക്‌ തന്നെ എത്തിപ്പെടുവാൻ വിൽ എഴുതി വാക്കുന്നതിലൂടെ സാധിക്കുന്നു .ഭാര്യ ഭർത്താക്കന്മാർക്ക് അവരിൽ ഒരാൾ മരിച്ചാൽ ജീവിച്ചിരിക്കുന്ന മറ്റേ ആൾ ആയിരിക്കും എക്സിക്യൂട്ടർ .അതുപോലെ നിങ്ങൾക്കു മരണം സംഭവിക്കുകയും  നിങ്ങളുടെ കുട്ടികൾ പ്രായപൂർത്തി ആകാത്തവരും ആണെങ്കിൽ അവരുടെ പരിപാലനം ( guardianship ) വില്ലിൽ നമുക്ക് രേഖപ്പെടുത്തുവാൻ സാധിക്കും .

കുടുംബത്തിലെ എല്ലാവർക്കും ഒരു മരണം സംഭവിച്ചാൽ വിൽ കൊണ്ട് എന്താണ് കാര്യം ?

ഒരു വിമാനാപകടത്തിലോ , അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിലോ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ചു മരണം സംഭവിക്കുകയാണെങ്കിൽ നമ്മുടെ വീട് വിൽക്കുക, വാഹനം വിൽക്കുക , ബാങ്ക് അക്കൗണ്ടിലുള്ള പണം , ബാങ്ക് അക്കൗണ്ട് ക്ളോസ് ചെയ്യുക , ഇൻഷുറൻസ്  കമ്പനികളിൽ നിന്ന് പണം നേടിയെടുക്കുക തുടങ്ങിയ നമ്മുടെ കാര്യങ്ങൾ നമ്മൾ മുൻപ് വില്ലിൽ ജീവിച്ചിരിക്കുമ്പോൾ എഴുതി വച്ച പ്രകാരം ഇന്ത്യയുൾപ്പടെ ലോകത്തെവിടെ ആണെങ്കിലും ഉള്ള ബന്ധുക്കൾക്ക് കൈമാറുവാൻ സാധിക്കും , നമ്മൾ വില്ലിൽ ചുമതല പെടുത്തിയിരിക്കുന്ന എക്സിക്യൂട്ടർ മാർ മുഖേനയാണ് ഇത് സാധിക്കുന്നത് .

ആരാണ് എക്സിക്യൂട്ടർമാർ?

നമ്മൾ ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മൾ വില്ലിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ നമ്മുടെ കാലശേഷം നടപ്പിലാക്കുന്നതിന് വേണ്ടി നമ്മൾ ചുമതലപ്പെടുത്തുന്ന ആളുകൾ ആണ് എക്സിക്യൂട്ടർ മാർ , നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ വിശ്വസ്തരായ ആളുകളെയാണ് എക്സിക്യൂട്ടർ മാർ ആയി നിയമിക്കുന്നത് ,

ഒരിക്കൽ എഴുതിയ വിൽ പിന്നീട് മാറ്റി എഴുതാൻ സാധിക്കുമോ?

തീർച്ചയായും , എപ്പോൾ വേണമെങ്കിലും ആദ്യം എഴുതിയ വിൽ മാറ്റി എഴുതാവുന്നതാണ്‌ . എപ്പോൾ മാറ്റി എഴുതിയാലും അവസാനം എഴുതുന്ന വിൽ  ആണ് സാധുത ഉള്ളത്  , രണ്ടാമത് ഒരു വിൽ എഴുതുമ്പോൾ ആദ്യം  എഴുതിയ വിൽ അസാധു ആയി പോകും

വിൽ എവിടെയാണ് സൂക്ഷിക്കേണ്ടത് ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറ്റവും എളുപ്പമുള്ള മാർഗം വീടുകളിൽ സൂക്ഷിക്കുക എന്നതാണ് .സാധാരണയായി മലയാളി കുടുംബങ്ങൾക്ക് മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും ഒന്നും ഒളിച്ചു വെക്കേണ്ട കാര്യമില്ലാത്തതിനാൽ ഏറ്റവും എളുപ്പമാർഗം ഇതാണ് . ഇനി ഇതല്ല മറ്റുള്ള ആളുകൾ ഇത് കാണണ്ട എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ബാങ്ക് ലോക്കറിൽ വിൽ സൂക്ഷിക്കാവുന്നതാണ് .അല്ലെങ്കിൽ പ്രൊബേറ്റ്  ഓഫീസുകളിൽ സൂക്ഷിക്കുക എന്നതാണ് മറ്റൊരു മാർഗം .സാധാരണയായി ഒന്നിലധികം വിവാഹം ചെയ്തിട്ടുള്ളവരോ അല്ലെങ്കിൽ വ്യത്യസ്ത പങ്കാളികളിൽ  കുട്ടികൾ ഉള്ളവരുള്ളവരോ ആണ് ഈ രീതി അവലംബിക്കുന്നത് .ഇത്തരം സാഹചര്യങ്ങളിൽ സ്വത്തുവകകൾ എങ്ങനെയാണ് ഭാഗം വെക്കുന്നത് എന്ന് മറ്റുള്ളവർ അറിയുവാൻ ഇവർ ആഗ്രഹിക്കുന്നില്ല അതുപോലെ തന്നെ ചിലർ കുടുംബങ്ങൾക്ക് ഒന്നും നൽകാതെ ചാരിറ്റികൾക്കും മറ്റും ആണ് എല്ലാം എഴുതി വക്കുന്നത് .ഇതും മറ്റുള്ളവർ അറിയുവാൻ ഇവർ ആഗ്രഹിക്കുന്നില്ല .ഇത്തരം സന്ദർഭങ്ങളിൽ പ്രൊബേറ്റ് ഓഫീസുകളിൽ വില്ലുകൾ സൂക്ഷിക്കുവാൻ കഴിയും .   പ്രൊബേറ്റ് ഓഫീസിൽ നിന്നും വിൽ  എഴുതിയ ആളിന്റെ മരണശേഷം മാത്രമേ എക്സിക്കുട്ടർക്ക്  വിൽ എടുക്കുവാൻ സാധിക്കു .ഇരുപതു പൗണ്ടാണ് പ്രൊബേറ്റ്  ഓഫീസിൽ വിൽ സൂക്ഷിക്കുവാൻ ഉള്ള ചാർജ് ആരെങ്കിലും പ്രോബേറ്റ് ഓഫീസിൽ വിൽ സൂക്ഷിക്കുവാൻ   ആഗ്രഹിക്കുന്നുവെങ്കിൽ   അലൈഡ് വിൽ സർവീസ്  ഇത് ക്രമീകരിക്കുന്നുണ്ട് ..

വിൽ രെജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?

ബ്രിട്ടനിൽ നിലവിലെ നിയമമനുസരിച്ചു വിൽ രെജിസ്റ്റർ ചെയ്യുക എന്ന നടപടിക്രമം ഇല്ല എന്നാൽ ഇന്ത്യയിൽ നമ്മൾ വിൽ എഴുതുക ആണെങ്കിൽ സബ് റെജിസ്ട്രർ ഓഫീസിൽ രെജിസ്റ്റർ ചെയ്യേണ്ടതായുണ്ട് . എന്നാൽ   ബ്രിട്ടനിൽ വിൽ വീട്ടിൽ സൂക്ഷിക്കുവാൻ താല്പര്യം ഇല്ലാത്തവർക്ക് പ്രൊബേറ്റ്  ഓഫീസിന്റെ വിൽ ഡെപ്പോസിറ്റ് സർവീസിൽ വിൽ സൂക്ഷിക്കാവുന്നതാണ് . പ്രൊബേറ്റ് ഓഫീസിൽ ഇരുപതു പൗണ്ട് അടച്ചു സൂക്ഷിക്കാൻ ഏല്പിയ്ക്കുമ്പോൾ തെളിവായി സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് റെസീപ്റ്റ്   അവർ അയച്ചു നൽകും  ചെയ്യും ഇതിനെ   പലരും ദുർവ്യാഖ്യാനം ചെയ്തു  വിൽ രെജിസ്ട്രേഷൻ എന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളിൽ നിന്നും അമിതമായി പണം ഈടാക്കുവാൻ  ഈ  സമയത്തു ചിലർ ശ്രമിക്കുന്നുണ്ട് . പ്രൊബേറ്റ് ഓഫീസിൽ സൂക്ഷിക്കുവാനായി അയക്കുന്ന വില്ലിന്റെ  രസീത് രെജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ആളുകളിൽ നിന്നും പണം പിടുങ്ങാൻ ശ്രമിക്കുന്നത് .ഈ സേവനം വിൽ വീട്ടിൽ സൂക്ഷിക്കുവാൻ  താല്പര്യം ഇല്ലാത്ത ആളുകൾക്കായി പ്രൊബേറ്റ്  ഓഫീസ് നൽകുന്ന ഒരു സേവനം മാത്രമാണ് . താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഇത് സംബന്ധിച്ചുള്ള സർക്കാർ നിർദേശം എന്തെന്ന് മനസിലാക്കുവാൻ സാധിക്കും .

https://www.gov.uk/government/publications/store-a-will-with-the-probate-service/how-to-store-a-will-with-the-probate-service#fees

എപ്പോളാണ് യു കെ യിൽ ഒരു വിൽ നിയമപരമായി വാലിഡ്‌ ആകുന്നത് ?

നിങ്ങൾ സ്വന്തമായി എഴുതിയതോ അല്ലെങ്കിൽ സോളിസിറ്റർ വഴിയോ , വിൽ റൈറ്റെർ വഴിയോ എഴുതിയ വില്ലിൽ  യു കെ യിലുള്ള  നിങ്ങളുടെ സുഹൃത്തുക്കളോ , ബന്ധുക്കളോ ആയ ( ബെനിഫിഷറീസ് ആയി  നിങ്ങൾ വില്ലിൽ നിർദ്ദേശിക്കാത്ത) രണ്ട് സാക്ഷികളുടെ സാനിധ്യത്തിൽ  ഒപ്പിട്ടു തീയതിയും രേഖപ്പെടുത്തിയാൽ മാത്രമേ നിങ്ങളുടെ വില്ലിനു നിയമസാധുത ഉണ്ടാകു .

ഒരു കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ യു കെ യിൽ വിൽ രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ല . പ്രൊബേറ്റ്  ഓഫീസിൽ സൂക്ഷിക്കുവാൻ  നൽകുന്നതിനെ രെജിസ്ട്രേഷൻ ആയി  തെറ്റിദ്ധരിപ്പിക്കുന്ന  ആളുകളെ തിരിച്ചറിയുക . വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുവാൻ കഴിയുന്നില്ലെങ്കിൽ മാത്രം പ്രൊബേറ്റ്  ഓഫീസിൽ സൂക്ഷിക്കുവാൻ വേണ്ടി ആലോചിക്കുക . നമ്മുടെ മലയാളി സമൂഹത്തിൽ തന്നെ  മരണമടഞ്ഞ പ്രിയപ്പെട്ട പല സഹോദരി സഹോദരന്മാരുടെയും  ഇത്തരത്തിൽ  തങ്ങളുടെ പ്രിയപ്പെട്ടവരേ ഏൽപ്പിക്കുകയോ വീടുകളിൽ സൂക്ഷിക്കുകയോ ചെയ്തിരുന്ന  വിൽ ഉപയോഗിച്ചാണ് അവരുടെ പ്രിയപ്പെട്ടവരിലേക്കു സ്വത്തുവകകൾ കൈമാറ്റപ്പെട്ടതും എന്നറിഞ്ഞിരിക്കുക .

യു കെയിലെ മലയാളികൾക്കിടയിൽ ആയിരക്കണക്കിന് ആളുകൾക്ക് പ്രൊഫെഷണൽ ആയി വിൽ തയ്യാറാക്കി നല്കിയിട്ടുള്ള അലൈഡ് വിൽ സർവീസ് ഈ പ്രതിസന്ധി കാലത്തു ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് വളരെ ഡിസ്‌കൗണ്ട് നിരക്കിൽ വിൽ  തയ്യാറാക്കി നൽകുന്നുണ്ട് ,  നമ്മുടെ സമൂഹത്തിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു പോയ നിരവധി സഹോദരി സഹോദരന്മാരുടെ പ്രിയപ്പെട്ടവരിലേക്കു യാതൊരു നൂലാമാലകളും ഇല്ലാതെ അവരുടെ വസ്തുവകകൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത് അലൈഡ് വിൽ സെർവീസിലൂടെ തയ്യാറാക്കിയ വിൽ ഉപയോഗിച്ചാണ് .

Will service also has extended services like forming trust, (different types of trusts are there) People who are subject to inheritance tax liability needs to do estate planning to limit their liability. Such services are also provided by Allied Will Services.

കൂടുതൽ വിവരങ്ങൾക്ക്  അലൈഡ് വിൽ സർവീസ് 0203 004 9400 നമ്പറിൽ വിളിക്കാവുന്നതാണ്

https://docs.google.com/forms/d/e/1FAIpQLSeD76dqrbFFoXw-Q2rHlvQXsg8BM7MjZidZ03KrBMARHX1Y6Q/viewform